“എന്താ മേനനേ കാലത്ത് ന്നെ.കാലൊറൊക്ക് ഇട്ട്”
തിരിഞു നോക്കിയപ്പോള്‍ രാമേട്ടനായിരുന്നു.
കറവക്കരന്‍ രാമേട്ടന്‍. പത്തറുപത്ത്ഞ്ചു വയസ്സയി രാമേട്ടന്. മനയ്കലെ കറവക്കാരനായിരുന്നു. മനക്കാര് മില്‍മ പാലു വാങ്ങിത്തുടങ്ങിയപ്പൊള്‍ പശുവിനെ വിറ്റു. ഇപ്പോള്‍ കറവയില്ല. ചില ചില്ലറ പണികളുമായി രാമേട്ടന്‍ നടക്കുന്നു.
“ ആ രാമേട്ടനോ .. ഡോക്ടറ് പറഞ്ഞു കൊളസ്ട്രൊള് കുറച്ച് കൂടുതലാന്ന്. കാലത്ത് 4 കിലോമീറ്ററെങ്കിലും ഓടാനാ പറഞ്ഞെക്കണെ.”
“മേനനു ഇഷ്ടം പോലെ പറമ്പില്ലെ. കാലത്ത് എഴുന്നെറ്റ് കുറച്ച് കിളച്ചാല്‍ മതീല്ലെ.”
“ആ.. എന്താ ചെയ്യാ.. ഗോമതി പറഞ്ഞത് നെങ്ങള് ഓടിയാലെ ശരിയാവുള്ളുന്നാ. പിന്നെ ഈ പുലര്‍ച്ച അഞ്ചു മണിക്കന്നെ രാമേട്ടന്‍ എങ്ങട്ടാ ?”
“പച്ചക്കറി വാങ്ങാന്‍ പൂവ്വാ. “
“ഇത്ര കാലത്താ ?”
“നേര്‍ത്തെ ചെന്നാല് നല്ല പച്ചക്കറി കിട്ടും. അല്ലെങ്കി ആ മാപ്ല തോന്നീത് തരും.”
“ഇപ്പൊ അഞ്ചു മണിയായിട്ടല്ലെ ഉള്ളു. പുളി ജോസ് ഇപ്പൊ തൊറക്കോ ?”
“പിന്നെ..”
രാമേട്ടനോട് തര്‍ക്കിക്കുന്നത് കാലത്ത് തന്നെ ശരിയാവില്ലെന്ന് കണ്ട് ഞാന്‍ എന്റെ ഓട്ടം തുടര്‍ന്നു.
ചെറിയ തണുപ്പുണ്ട്. ഇന്നലെ പെയ്ത മഴയുടെതാവണം. കവലയിലേക്കിനി അര കിലോ മീറ്ററെങ്കിലും കാണും.
എന്നാലും.. ഒരു സംശയം.
കവലയില്‍ നാലഞ്ചു കടകളെ ഉള്ളു. അതെല്ലാം സാധാരണ കാലത്ത് ഏഴു കഴിഞ്ഞെ തുറക്കുള്ളു. പിന്നെ എങ്ങനെ പുളിജോസു മാത്രം തുറക്കുന്നത് ?
കവലയിലെത്തിയപ്പൊള്‍ എല്ലാ കടകളും അടഞ്ഞു തന്നെ കിടന്നു
പുളി ജോസിന്റ കടയുടെ അടുത്ത് ഒരു വെളിച്ചം പോലുമില്ല. തൊട്ടടുത്ത് കുറെ ചൊക്ലി പട്ടികള്‍ നടക്കുന്നു. കടയുടെ വരാന്തയില്‍ തലേന്നത്തെ ബാക്കി വന്ന കാബേജും തക്കാളിയും കൂട്ടിയിട്ടിട്ടുണ്ട്.
ഓട്ടത്തിനു വേഗത കൂടിയൊ എന്നു സംശയം. കുറെശെ വിയര്‍ക്കുന്നു.
ആറര കഴിഞെ തിരിച്ചെത്താവൂ എന്നാണു ഗോമതിയുടെ ഉത്തരവ്.
അങ്ങനെയെങ്കില്‍ സെന്റര്‍ വരെ ഓടി വരാം.
ഈയിടെയായി നായ്ക്കളുടെ ശല്യം കൂടിവരുന്നുണ്ട്. സ്പെഷ്യല്‍ പഞ്ചായത്തായി മാറ്റിയിട്ടും നായ് ശല്യം അതു പോലെ തന്നെയുണ്ട്.
സെന്ററിലും കടകളൊന്നും തുറന്നിട്ടില്ല.
ഏതായാലും അഞ്ചു മിനിട്ട് ഇരുന്നിട്ടാവാം തിരിച്ച് ഓട്ടം. രണ്ട് കിലൊ മീറ്ററ് ഓടാനുള്ളതല്ലെ.
പത്ര വണ്ടികള് വരുന്നതെയുള്ളു. റഹ്മാനിയ ചായക്കടയില്‍ ലെയ്റ്റ്ണ്ട്. സമോവറിനു തീ പിടിപ്പിക്കുന്ന തിരക്കിലായിരിക്കും. അവിടത്തെ കോഴിക്കറിയും പൊറൊട്ടയും പേരുകേട്ടതാണു. കുറെശ്ശെ പ്രകാശം വന്നു തുടങിയിരിക്കുന്നു.
സമയം പോയതറിഞില്ല.
വന്ന വഴിക്കു തന്നെ തിരിച്ച് ഓടാം.
റോഡിലാരുമില്ല.
കവലയും കടന്ന് ദാമോദരന്റ വീടിനടുത്തെ വളവു കഴിഞപ്പോഴാണ് അകലെ ആരോ നടന്നു പോകുന്നു.
അതെ രാമേട്ടന്‍ തന്നെ. ഒരു വലിയ സഞ്ചിയുമുണ്ട് കയ്യില്‍.
“ങാ .. രാമേട്ട്ന്‍ മട്ങ്ങ്യൊ ?”
“ങാ.. മേനനും മട്ങ്ങില്ലെ..”
ഞാന്‍ സഞ്ചിയിലേക്ക് സൂക്ഷിച്ചു നോക്കി.
നിറയെ പച്ചക്കറികളാണു.
കാബേജും തക്കാളികളും.
രാമേട്ടനെയും കടന്നു ഞാന്‍ ഓടിക്കൊണ്ടേയിരിന്നു.
Friday, July 14, 2006
Subscribe to:
Post Comments (Atom)
7 comments:
കുട്ടമേനോനു സ്വാഗതം!
ഒരു മലയാളം ബ്ലോഗിന്റെ സാധാരണ സെറ്റിങ്ങുകള് ഇവിടെ കാണാം
മലയാളം ബ്ലോഗുകളിലെ മലയാളം കമന്റുകള് ശേഖരിച്ച് സ്വരുക്കൂട്ടി വെക്കാന് നമുക്ക് ഒരു ഗൂഗിള് ഗ്രൂപ്പ് ഉണ്ട്. ഇവിടെ നോക്കൂ കമന്റ് നോട്ടിഫിക്കേഷന് അഡ്രസ് ആയി പിന്മൊഴികള് (അറ്റ്) ജീമെയില് (ഡോട്) കോം എന്ന് കൊടുത്താല് (ആ സെറ്റിങ്സില് ആ പരിപാടി കാണാം), അതവിടെ വന്നോളും.. മിക്കവരും അവിടെ വരുന്ന കമന്റുകള് കണ്ടാണ് ആ പേജിലേക്ക് എത്തുന്നത്.. ഒരു ഐഡി ഉണ്ടാക്കി നമ്മുടെ ഗ്രൂപ്പില് ചേരൂ.. ദിവസം അമ്പതോളം കമന്റുകള് ശരാശരി വരുന്നതുകൊണ്ടാണ് പുതിയ ഐഡി എന്നു പറഞ്ഞത്. പൊതുവേ ജീമെയിലാണ് ഉപയോഗിക്കുന്നത്, എല്ലാവരും (നല്ല യൂണികോഡ് സപ്പോര്ട്ട് ഉള്ളതു കൊണ്ടാണ് എന്നാണ് എന്റെ വിശ്വാസം)
ഇനി എങ്ങനെ പുതിയ പോസ്റ്റുകള് മലയാളം ബ്ലോഗുകളില് വന്നാല് അറിയാം എന്നല്ലേ? അതിനും നമുക്കു സൂത്രങ്ങള് ഉണ്ട്.. താഴെക്കാണുന്ന ലിങ്കുകള് അതിനുള്ള വഴികളാണ്
1. http://www.thanimalayalam.org
2. http://www.thanimalayalam.in
3. http://malayalam.hopto.org
4. http://thanimalayalam.blogspot.com/
5. http://pathalakarandi.blogspot.com/
6. http://malayalamblogroll.blogspot.com/
7. http://thani-malayalam.blogspot.com
കൂടുതല് അറിയണമെങ്കില് ചോദിക്കൂ :techhelp (at)thanimalayalam[dot]org
സ്വാഗതം.
ഖണ്ഡികകള്‍ തിരിക്കണം, ഖണ്ഡികള്‍ക്കിടയില്‍ ഓരോ വരി ബ്ലാങ്കിടണം, അക്ഷരത്തെറ്റുകള്‍ തിരുത്തണം...
പിന്നെ, എല്ലാറ്റിനും മേലേ, തുടര്‍ച്ചയായി എഴുതുകയും ചെയ്യണം...
ശല്ല്യമായി, അല്ലേ? :)
ഞാനൊരു പുതിയ ബ്ലോഗ്ഗറാണേ.. തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുമല്ലോ..
കുട്ടമേനോന്‍.
കുട്ടമേനോനു സ്വാഗതം!
ഒരു പാവം തൃശ്ശൂക്കാരന്‍ !
കുട്ടമേന്ന് സ്വാഗതം.
ഞാന്‍ തുടക്കം മുതല്‍ ഒടുക്കം വരെ ‘ഹായ് ഹായ് എന്തുരസം’ എന്ന ഫീലിങ്ങോടെ വായിച്ചു.
സൂപ്പര്‍ പോസ്റ്റിങ്ങള്‍ ടക ടകേന്ന് പോരട്ടെ. ആശംസകള്‍.
സ്വാഗതം..
മലയാളം ബ്ലോഗിങ്ങില്‍ ഒരു വര്‍ഷം തികച്ച ശ്രീ കുട്ടന്മേനോനു ആശംസകള്‍. ഇനിയും ഒരുപാടെഴുതണം.
Post a Comment