Sunday, July 30, 2006

കിളിരൂര്‍ കേസിലെ പിടികിട്ടാപ്പൂള്ളി...

ഇന്നു കാലത്ത് ഏഷ്യാനട്ട് ടിവിയുടെ റിപ്പോര്‍ട്ടര്‍ റപ്പായി മാലാഖയൊഴിച്ചുള്ള സകലമാന കപിലച്ചാനലൂകളിലെയും റിപ്പോര്‍ട്ടര്‍മാര്‍ സ്കൂപ്പായി വിട്ട കിടിലന്‍ വാര്‍ത്ത ഇതായിരുന്നു.
‘കിളിരൂര്‍ കേസിലെ ഇനിയും പിടികിട്ടാനുണ്ടായിരുന്ന ഒരു പ്രതിയെക്കൂടി പോലീസ് പിടികൂടി‘
കിളിരൂര്‍ കേസിലെ പ്രതിയായ ഗുരുവായൂര്‍ ഡിപ്പൊയിലെ കണ്ടക്ടര്‍ മനോജിനു രാത്രികാലങ്ങളില്‍ ഓംലൈറ്റടിച്ചു കൊടുത്തിരുന്ന ഡിപ്പൊക്ക് മുന്നിലെ തട്ടുകട നടത്തുന്ന കുഞ്ഞുവറീത് ചേട്ടനെ തികച്ചും സാഹസികമായി സ്വന്തം കക്കൂസിലിരുന്ന് ദിവാസ്വപനം ക്ണ്ടുകൊണ്ടിരുന്ന അവസ്ഥയീല്‍ പൊലീസ് പിടികൂടിയത്.
കുഞ്ഞുവറീത് ചേട്ടന്റെ തട്ടുകടയിലെ സ്ഥിരം കസ്റ്റമറായ റപ്പായി മാലാഖ തന്റെ കൂറും വിശ്വസ്തതയും പരിപാലിച്ചു.
ഗുരുവായൂര്‍ ഡിപ്പൊയീലെ സ്റ്റേഷന്‍ മാഷായ കൊച്ചന്തോണിയുടെ ആജീവനാന്ത പരിശ്രമവും ഇതിനു പിന്നിലുണ്ടെന്ന് കൂട്ടിക്കോളൂ.
സോപാനത്തിലെ ഹണീബിയുടെ കരുത്ത് മുഴുവന്‍ ഉള്‍ക്കൊണ്ട് നട്ടപ്പാതിരായ്ക്ക് “നല്ലേമാ‍താവേ” പാടി തന്റെ സംഗീത പരിജ്ഞാനം വെളിവാക്കുമ്പോള്‍ ത്രേസ്യാമ്മചേടത്തിയുടെ കുറ്റിച്ചൂല്‍ പ്രയോഗത്തില്‍ നിന്നും രക്ഷപ്പെട്ട് സ്വന്തം കാവസാ‍ക്കിയില്‍ സ്റ്റേഷനുമുന്നില്‍ നിന്നും ഒരു ബോട്ടി ഫ്രൈ അടിക്കാമെന്നു വിചാരിച്ച കൊച്ചന്തോണിയെ കുഞ്ഞുവറീത് ചേട്ടന്‍ നിരാശനാക്കിയതിന്റെ വൈരാഗ്യമുണ്ടെന്ന് ഉറപ്പിച്ചു പറയാന്‍ പറ്റില്ല.
കൈരളിയിലെ പോക്കര്‍ ഹാജി തട്ടുകടയുടെ അടുത്തു നിന്നും ലൈവായി ഘോരഘോരം കുഞ്ഞുവറീത് ചേട്ടന്റെ വിശേഷണങ്ങള്‍ കേട്ട് പത്തന്‍സ് ഹോട്ടലിലെ പുതിയ വിലവിവരപ്പട്ടിക നോക്കിയിരിക്കുന്ന ആന്റപ്പന്റെ മുഖമാണ് ഓര്‍മ്മ വരുന്നത്.
താമരയൂര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ കന്‍പനിപ്പടിക്ക് സമീപമുള്ള കുഞ്ഞുവറീതേട്ടന്റെ വീട്ടില്‍ സഹധര്‍മ്മിണി റോസചേടത്തി പള്ളികളായ പള്ളികളിലേക്കൊക്കെ വെടി വഴിപാടു നേരുന്ന തിരക്കിലായിരുന്നു.
മരുമകള്‍ സെലിന ബോട്ടി കഴുകുന്ന പണി നിര്‍ത്തി പുതിയ മംഗളത്തിലെ ലാലച്ചന്റെ കിനാവിലേക്ക് കടന്നിരിക്കുന്നു.

“കുഞ്ഞു വറീത് ചേട്ടന് ഇതിന്റെ വല്ല ആവശ്യമുണ്ടായിരുന്നൊ?” തൊട്ടടുത്തെ ടാക്സി സ്റ്റാന്റിലെ കുട്ടപ്പന്‍ ചേട്ടന്‍ അദ്ഭുതം മറച്ചു വെച്ചില്ല. പലരും ചോദിച്ച ചോദ്യമായിരുന്നു.

സ്റ്റേഷനിലെത്തിയ കുഞ്ഞുവറീതിന് ആദ്യം കിട്ടിയത് ഒരു കട്ടന്‍ കാപ്പി.
പിന്നെ ഹെഡ് കോണ്‍സ്റ്റബിള്‍ രാജപ്പന്റെ വക നാഭിക്കിട്ടൊരു തട്ടും. കുഞ്ഞുവറീതേട്ടന്‍ എവിടെയൊക്കെയോ പൊത്തിപ്പിടിച്ച് നിലത്തിരുന്നു പോയി. പിന്നെ എസ്.ഐ. അവറാന്റെ ഊഴമായിരുന്നു.
“എന്താടാ നിന്റെ പണി ?”
“തട്ടുകട നടത്താണേ ഏമാന്നെ.”
“നെനക്ക് മനോജിനെ അറിയാമോടാ ?”
“അറിയാമേ..”
“എങ്ങനെ അറിയാം ?”
“മനോജ് എന്റെ കടയില്‍ നിന്നാ ഓം ലൈറ്റ് കഴിക്കാറുള്ളത്..”
“നീ എന്തിനാ മനോജിന് ഓം ലൈറ്റ് ഉണ്ടാക്കി കൊട്ക്കണത് ?”
“ങ്ങെ..”
“എന്താടാ ചെവിട് കേള്‍ക്കില്ലെ..”
കുഞ്ഞുവറീത്‍ മുകളിലേക്ക് നോക്കി. ഇണചേര്‍ന്ന രണ്ട് പല്ലികള്‍ പിരിഞ്ഞു പോകുന്നു.

പിറ്റേന്ന് കാലത്ത് കുഞ്ഞുവറീതേട്ടനെ സ്റ്റേഷനില്‍ നിന്നും പറഞ്ഞു വിട്ടു.
‘ഗരുഡ’ന്റെ മുന്നിലെത്തിയപ്പോഴാണ്‍ കുഞ്ഞുവറീതേട്ടന്‍ ആ കാഴ്ച്ച കണ്ടത്.
തന്റെ തട്ടുകട ഒടിച്ചു മുറിച്ച് നഗരസഭയുടെ ലോറിയില്‍ എങ്ങോട്ടോ കൊണ്ടുപോകുന്നു.

4 comments:

Raghavan P K said...

good...

ഇടിവാള്‍ said...

കൊള്ളാം മേന്‍‌ന്നേ..
ഒരു സംശ്യം.. പോലീസ് സ്റ്റേഷനിലൊക്കെ, കയറിച്ചെന്നയുടന്‍ കട്ടന്‍ കാപ്പി വിതരണമുണ്ടോ ? അതോ ,മേല്‍ പറഞ്ഞ്ഞതൊരു മാതൃകാ സ്റ്റേഷനായിരുന്നോ ??

asdfasdf asfdasdf said...

കഥയില്‍ ചോദ്യമില്ലെന്റെ ഇടിവാളേ.. ഏതായാലും കുഞ്ഞുവറ്തേട്ടന്ടെ തട്ടുകട നിന്നിരുന്നതിണ്ടെ പിന്നില്‍ ഇന്ന് ഏതൊ ദുബായ് സ്വര്‍ണ്ണക്കച്ചവടക്കാരന്‍ കോട്ടപ്പടി രജിസ്റ്റ്രാര്‍ ഓഫീസില് ഒന്നര കോടിക്ക് പ്രമാണം രജിസ്റ്ററ് ചെയ്ത് സബ് രജിസ്ട്രാറുടെ ബാങ്ക് അക്കൌണ്ടില്‍ നാല്പതിനായിരത്തിന്റെ ക്രെഡിറ്റാക്കിയ വിവരം ഒരു വിധം എല്ലാവര്‍ക്കും അറിയാം.

Ajith Krishnanunni said...

കുട്ടമേനോന്‍ സാര്‍..
കൊള്ളാം...