Wednesday, November 15, 2006

സെബാസ്ത്യന്‍ മാഷും കുട്ട്യോളും.

ഒരു മൂവന്തിക്ക് കോട്ടയത്തുനിന്നും തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലിറങ്ങിയ കുഞ്ഞുമാണി, ദിവാന്‍ ജി മൂലയില്‍ നിന്ന് മൂരി നിവര്‍ന്നപ്പോള്‍ കണ്ടത് താഴെയുള്ള അരമന ബാറും ഒന്നാം നിലയിലെ അള്‍സ് ചിത്രശാലയുമായിരുന്നു. ‘അള്‍സി’ന്റെ അര്‍ത്ഥമെന്തന്ന് ആലോചിച്ച് സഫയറിലെ ബിരിയാണിക്കുമുന്‍പില്‍ തലകുനിക്കുമ്പോഴാണ് ഖദറിട്ട മറ്റൊരു മുഖത്തെ കണ്ടുമുട്ടുന്നത്.
അള്‍സ് എന്ന ചെല്ലപ്പേരിലറിയപ്പെടുന്ന എ.എല്‍.സെബാസ്റ്റ്യന്‍ മാസ്റ്റര്‍.
അള്‍സ് ചിത്രശാലയുടെ മാനേജിങ് കം മാര്‍ക്കറ്റിംഗ് കം മുഖ്യ പെയിന്റടിക്കാരന്‍ തന്നെയായ അള്‍സ്. കോണ്‍ഗ്രസ്സുകാര്‍ക്കും തരംകിട്ടിയാല്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കും സൌകര്യം പോലെ പരസ്യമെഴുതുന്ന ഒരു സെറ്റപ്പ്.

സഫയറിലെ ബിരിയാണിയിലെ മസാലയുടെ മണം കൊണ്ടോ അരമനയിലെ താക്കോലിന്റെ ശൌര്യം കൊണ്ടോയെന്നറിയില്ല, കുഞ്ഞുമാണി തീറാധാരമായി തന്റെ പാര്‍ട്ടിയുടെ, കേ.കോ(മാണി) തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റു സ്ഥാനം സെബാസ്ത്യന്‍ മാസ്റ്റര്‍ക്ക് കൊടുത്തു. തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസത്തോടെ സെബാസ്റ്റ്യന്‍ മാഷ് ആ താക്കോല്‍‍ ഇന്നുവരെ ആര്‍ക്കും കൈമാറിയിട്ടുമില്ല.

അന്ന് അങ്ങനെ കേ.കോ (മാണി)യെ ജില്ലയില്‍ പരിപോഷിപ്പിക്കേണ്ട ചുമതല സെബാസ്ത്യന്‍ മാഷ്ക്ക് കൈവന്നു. കുന്ദംകുളം, പേരാമംഗലം, പാവറട്ടി, വെങ്കിടങ്ങ് പ്രദേശങ്ങളിലൊഴികെ അതിന് വെള്ളമൊഴിക്കാന്‍ പോയിട്ട് ഒരു പോസ്റ്ററൊട്ടിക്കാന്‍ വരെ അണികളില്ലാത്ത അവസ്ഥ.

ഇതിനൊരു തടയിടാന്‍ അടുത്തു വരുന്ന തെരെഞ്ഞെടുപ്പില്‍ ജില്ലയിലൊരു സീറ്റ് വേണമെന്ന മാണിയുടെ ഇംഗിതത്തിന് കരുണാകരന്‍ വഴങ്ങി. അങ്ങനെ ലോനപ്പന്‍ നമ്പാടനെന്ന ഒറ്റയാന്‍ മേഞ്ഞിരുന്ന ഇരിഞ്ഞാലക്കുട കേ.കോ. മാണിക്ക് അനുവദിച്ചു കിട്ടി. അവിടെ സ്ഥാനാര്‍ത്ഥിയാക്കാന്‍ മാണിക്ക് വേറോരാളെ തിരയേണ്ടതില്ലല്ലോ..

അങ്ങനെ ലോനപ്പന്‍ നമ്പാടന്‍ മാഷെ പിടിച്ചുകെട്ടുകയെന്ന ടാസ്കുമായി സെബാസ്റ്റ്യന്‍ മാസ്റ്റര്‍ പാങ്ങിലെ തന്റെ വസതിയിലിരുന്നു കൂലങ്കുഷമായി പാര്‍ട്ടി അണികളുമായി ആലോചിക്കുന്നു.സിമന്റ് റപ്പായിച്ചേട്ടന്‍, വലിയ ജോസുമാഷ്, ചെറിയ ജോസുമാഷ്, രാമചന്ദ്രന്‍ ഡോക്ടര്‍, ചൊക്ലിവര്‍ഗ്ഗിസ്, ഉണ്ണീഷ്ണന്‍,....പിന്നെ നമ്മുടെ വേലായിയും.

വേലായിക്ക് വലിയ റോളൊന്നുമില്ല. രാത്രിയാകുമ്പോള്‍ ചര്‍ച്ചചെയ്ത് ക്ഷീണിക്കുന്ന അണികള്‍ക്ക് വാസുവിന്റെ ഷാപ്പിലെ ബാക്കിവന്ന സാധനം സന്തോഷത്തോടെ പകര്‍ന്നു നല്‍കുക. അതിന്റെ ഒരു സന്തോഷം ഒന്നു വേറെ തന്നെയെന്ന് ഉണ്ണിനായരുടെ ബാര്‍ബര്‍ ഷാപ്പില്‍ വെച്ച് വേലായി വീമ്പിളക്കാറുണ്ട്.

ക്രൈസ്റ്റ് കോളേജിന്റെ പിന്നാമ്പുറത്തുള്ള ജാക്സേട്ടന്റെ ഒഴിഞ്ഞുകിടക്കുന്ന പത്തായത്തിലേക്ക് സാധനസാമഗ്രികളുമായി സംഘം താമസം മാറ്റുന്നു.

തെരെഞ്ഞെടുപ്പ് ചൂട് കുറെശ്ശെ മുറുകുന്നു.
സ്ഥാനാര്‍ത്ഥിക്കുള്ള സ്വീകരണങ്ങളും മുറുകുന്നു.
ചെല്ലും ചെലവും കൊടുത്ത് കൂടെ നിര്‍ത്തിയിരിക്കുന്ന സെബാസ്റ്റ്യന്‍ മാസ്റ്ററും കുട്ട്യോളും ജാക്സേട്ടന്റെയും വര്‍ക്കിച്ചേട്ടന്റെയുമൊക്കെ കോണ്‍ഗ്രസ്സ് തറവാടില്‍ മേഞ്ഞു നടക്കുന്നു.


മാപ്രാണം പൊറുത്തിശ്ശേരി വഴിയിലുള്ള നാരാ‍യണേട്ടന്റെ ചായക്കടയാണ് അടുത്ത സ്വീകരണം.
പ്രധാന പ്രസംഗങ്ങളെല്ലാം കഴിഞ്ഞ് സ്ഥാനാ‍ര്‍ത്ഥിയുടെ പ്രസംഗത്തിനുശേഷമുള്ള കൂട്ടപ്പൊരിച്ചില്‍ പ്രകടനം.
‘ജയ് ജയ് കേരളാ കോണ്‍ഗ്രസ്’
‘ജയ് ജയ് കെ.എം. മാണി’
‘ജയ് ജയ് സെബാസ്റ്റ്യന്‍ മാഷ്’
‘ജയ് ജയ് നമ്മടെ മാഷ്’.
‘നമ്മടെ മാഷ് കീ ജെയ്..’
അതുകഴിഞ്ഞേ അടുത്ത സ്വീകരണ സ്ഥലത്തേക്ക് യാത്രയുള്ളൂ.
കൊട്ടും കുരവയുമായി തെരെഞ്ഞെടുപ്പ് കഴിഞ്ഞു.
പിറ്റേന്ന് ജാക്സേട്ടന്റെ പത്തായപ്പുരയില്‍ ലാഭ നഷ്ടങ്ങളുടെ കണക്കുപുസ്തകം തുറക്കുന്ന കൂടിച്ചേരല്‍.
ഇതിനിടയില്‍ ജാക്സേട്ടന്‍ ഒരു പ്രഖ്യാപനം.
‘ഓരോ പ്രസംഗവും കഴിഞ്ഞിട്ട് ആരാണ്ടാ ജയ് വിളിച്ചിരുന്ന മഹാന്മാര്‍ ?’
വേലായിയടങ്ങുന്ന പട സന്തോഷത്തോടെ കൈപൊക്കി.
‘നിങ്ങളോടാരാ നമ്മടെ മാഷ്ക്ക് ജെയ്, നമ്മടെ മാഷ്ക് ജെയ് എന്ന് വിളിക്കാന്‍ പറഞ്ഞെ ? ‘
‘നമ്മടെ മാഷല്ലെങ്കി.. പിന്നാരുടെ മാഷാ..?‘
‘ഇബടെ നമ്മടെ മാഷ് ന്ന് പറഞ്ഞാല്‍ നമ്പാടന്‍ മാഷ് ന്നാ.. അല്ലാണ്ട് ഇന്നലെ കേറി വന്ന സെബാസ്റ്റ്യന്‍ മാഷല്ല... ഇനിപ്പോ ഒന്നേ അറിയാന്‍ ബാക്കിയുള്ളൂ. നമ്പാടന്‍ മാഷ്ക്ക് എത്ര ഭൂരിപക്ഷം കിട്ടീന്ന് ..’
ഇനിയത്തെ കുളി പാങ്ങില്‍ ചെന്നാവാമെന്ന് എല്ലാവരും ഒറ്റസ്വരത്തില്‍ ദൃഢപ്രതിജ്ഞയെടുത്തു.
വോട്ടെണ്ണാന്‍ കാത്തുനില്‍ക്കാതെ രാത്രിക്ക് രാത്രി സംഘം ജാക്സേട്ടന്റെ പത്തായമൊഴിഞ്ഞു കൊടുത്തു.
അത്തവണ നമ്പാടന്‍ മാഷ് ഭൂരിപക്ഷം ഇരട്ടിയാക്കിയെന്ന് കേരള ചരിത്രം.
സെബാസ്ത്യന്‍ മാഷ് പിന്നെ ഇരിങ്ങാലക്കുടയ്ക്ക് പോയിട്ടില്ല.
വേറൊരു മാഷല്ലാത്ത ഉണ്ണിയാടനെ മാണി പിന്നത്തെ തവണ ഇറക്കുമതി ചെയ്ത് അവിടെ ജയിപ്പിച്ചെടുക്കുകയും ചെയ്തു.

27 comments:

asdfasdf asfdasdf said...

ഒരു ചെറിയ പോസ്റ്റിടുന്നു. ‘സെബാസ്ത്യന്‍ മാഷും കുട്ട്യോളും‘. കേരളാകോണ്ഗ്രസ്സുകാരോട് ക്ഷമാപണം.

സുല്‍ |Sul said...

തേങ്ങായുടച്ചു. ഠേ..........

നമ്പാടന്മാഷിന്റെ നല്ല കാലം. അല്ലാണ്ടെന്ന്താ.

-സുല്‍

മുസ്തഫ|musthapha said...

ജയ്... ജയ് നമ്മടെ മാഷ്...
മേനോന്‍ മാഷ് നമ്മടെ മാഷ്...

നല്ല രസികന്‍ വിവരണം കുട്ടമേനോനേ.

ഒ.ടോ: ചുമ്മാതല്ല, പ്രൊഫെയിലില്‍ ശരിക്കുള്ള പേരും പടോം കൊടുക്കാത്തത് അല്ലേ :)

സു | Su said...

ജയ്...ജയ്..കുട്ടമ്മേനോന്‍ :)

ManojChandran said...

hey kuttettan ! nice post..

വാളൂരാന്‍ said...

മേന്‍നേ...
അങ്ങിനെ പൂമാലകളേറ്റുവാങ്ങിക്കൊണ്ട്‌ അടുത്ത സ്വീകരണസ്ഥലത്തേക്ക്‌.......

P Das said...

..ഈ നാടിന്റെ അഭിമാനമായ, നമ്മുടെ പ്രിയങ്കരനായ മാഷ്, ഈ നാടിന്റെ പൊന്നോമന പുത്രന്‍, ഈ രാജവീധികളെ പുളകച്ചാര്‍ത്തണിയിച്ചു കൊണ്ട്, ഈ വാഹനത്തിനു തൊട്ടു പിന്നാലെ കടന്ന് വരുന്നൂ...

Anonymous said...

ഈ മാഷമ്മാരുണ്ടാക്കുന്ന ഓരോ പുലിവാലുകള്...:)

ലിഡിയ said...

മേന്ന്യന്റെ നാടിന്റെ ചരിത്രം അറിയാഞ്ഞാവുമോ ഹാസ്യം പിടി തരാതെ പോയത്? രാഷ്ട്രീയം അത്ര പിടീല്യാന്ന് കൂട്ടിക്കോളൂ..

പിന്നെ തല്ലു കിട്ടാനുള്ള വകുപ്പുണ്ടെന്നാരോ പറഞ്ഞിരിക്കുന്നു(കമന്റില്‍)അതാണോ എല്ലാരേയും പേടിപ്പിക്കാന്‍ ഒരു ആനപടം :-)

-പാര്‍വതി.

കരീം മാഷ്‌ said...

മേനോനേ!.
കഥകളില്‍ രാഷ്‌ട്രീയക്കാരെ പച്ചയായി പറയുന്നതു അപകടകരം. നാട്ടില്‍ എന്തൊരു കാര്യം നടത്താനും ഇടതോ വലതോ "മദ്യ" മോ പിന്തുണക്കാതെ നടക്കില്ല. ഞാന്‍ നിഷ്‌പക്ഷനാണെന്നുള്ള വാക്കിനു പണ്ടു വിലയുണ്ടായിരുന്നു. ഇന്നതില്ല. അവരെ എല്ലാരും ചേര്‍ന്നു പൊരിക്കും. അതിനാല്‍ ഒരു മയത്തിനു മതി.
എഴുത്തു നന്നായിട്ടുണ്ട്‌.

അതുല്യ said...

കുട്ടന്മേന്നന്നെ... കോണ്‍ഗ്രസ്സുകാര്‍ക്കും വിസയും റ്റിക്കറ്റുമൊക്കെ ഫ്രീയാട്ടോ
..

കരീമാഷേ... എവിടാ? വന്നിട്ട്‌ വേണം നമ്മുക്കൊക്കെ ഒന്നൂടെ മീറ്റാന്‍ കേട്ടോ. ഞാന്‍ ആളേ കൂട്ടി തുടങ്ങീട്ടുണ്ട്‌.

Kiranz..!! said...

ജാക്സേട്ടന്റെ ആ പ്രഖ്യാപനം കലക്കി..!,ആ പ്രഖ്യാപനം ആദ്യമേ നടത്തിയിരുന്നെങ്കിലും വല്യ കാര്യമൊന്നുണ്ടാര്‍ന്നില്ല,നമ്പാടന്‍ പുഷ്പം പോലെയല്ലെ ജയിച്ചെ..!

കുട്ടന്മാഷേ..സംഭവ കഥയോ/കഥയോ ? എതായാലും ഇഷ്ടമായി..!

കരീം മാഷ്‌ said...

അതുല്ല്യേച്ചീ ഞാന്‍ നാട്ടില്‍ തന്നെയാ..!
ശ്രീമതിയെ ബ്ലോഗാന്‍ പഠിപ്പിക്കുന്നു. അതും കൂടി ശരിയായിട്ടു വേണം ഒരു കുത്തുപാള ഉണ്ടാക്കിവെക്കാന്‍.
ഞാന്‍ നാട്ടിലേക്കു തിരിക്കുന്നതു വരെ ചേച്ചിയുടെ മുന്‍പില്‍ ഒരു കുറുക്കന്‍ ഉണ്ടായിരുന്നില്ലല്ലോ? എന്തു പറ്റി.
വന്നിട്ടു ഒന്നു മീറ്റണം.ശര്‍മാജിയേയും കാണാന്‍ പെരുത്തു മോഹം.

asdfasdf asfdasdf said...

ഓടോ :കരീം മാഷേ, മീറ്റിനു ശേഷം കിട്ടിയ ഒരു കിരീടമാണത്., പാമ്പ് വേലായുധന്‍, കാലന്‍ ജോസ് എന്നൊക്കെ കേട്ടിട്ടില്ലേ.അങ്ങനെയൊന്ന്. :)

അതുല്യ said...

മേനന്നേ.. ഇപ്പോ ഫാഷന്‍ "മാതാ" എന്നാണു. ചുമ്മ ഒരു മാതാ എഴുതി ഒരു ദേവീടെ മേയ്കപ്പും ഒക്കെയിട്ട്‌ ഒരു ഫ്ലെക്സ്‌ പോസ്റ്റര്‍ രണ്ട്‌ കവലയ്ക്‌ കെട്ടിയ, പിന്നെ ജീവിതത്തില്‍ തിരിഞ്ഞു നോക്കേണ്ടി വരില്ല്യ. ഏതെങ്കിലും ഒരു ചേരികൂടി വിസിറ്റിയാ പിന്നേ പറയുകേം വേണ്ട. എയിഡെന്നും പറഞ്ഞ്‌ ഒഴുകും ഡോളര്‍. ഞാനും ആലോചിയ്ക്യായിരുന്നു, വൈ കാണ്ട്‌ ഐ റ്റൂ ന്ന്?

വേണു venu said...

നല്ല രസികന്‍ വിവരണം കുട്ടമേനോനേ.
പറയനൊള്ളതൊക്കെ പറഞ്ഞു കഴിഞ്ഞു.ജയ് ജയ് മേ..

കുറുമാന്‍ said...

കുട്ടേട്ടാ, കളിച്ച്, കളിച്ച്, എന്റെ തട്ടകത്തിലാ കളി? ഇരിങ്ങാലക്കുട,മാപ്രാണം, പൊറത്തുശ്ശേരി ഒക്കെ നല്ല പരിചയമാ അല്ലെ?

ജാക്സനെ പറഞ്ഞാല്‍ നാട്ടാര്‍ സഹിക്കും, പോളേട്ടനെ പറയാണ്ടിരുന്നാല്‍ മതി. നാട്ടില്‍ പോകുമ്പോള്‍ ഒരു ഹെല്‍മറ്റ് കരുതിക്കോ......

നമ്പാടന്‍ മാഷ് എത്രയായാലും, ഒരു നല്ല മനുഷ്യന്‍ തന്നെ. ഇലക്ഷന്‍ ജയിച്ചിട്ടും, ഒന്നല്ല രണ്ടോ അതിലതികം തവണ പല തവണ വീണ്ടും ഓരോ വാര്‍ഡും സന്ദര്‍ശിക്കാറുണ്ടായിരുന്നൂ.

അതൊക്കെ പോട്ടെ, കഥക്ക് മൂച്ച് പോര എന്നു പറഞ്ഞാല്‍ ശരിയാകില്ലെങ്കില്‍ ഞാന്‍ അങ്ങിനെ പറഞ്ഞിട്ടില്ല!!

Murali K Menon said...

രാഗേഷ് പറഞ്ഞതുപോലെ നമ്മുടെ തട്ടകത്തിലൂടെയാണ് കടന്നു പോയത്, മാപ്രാണം, പൊറത്തിശ്ശേരി, ഇരിങ്ങാലക്കുട... ക്രൈസ്റ്റ് കോളേജിലായിരുന്നു പഠിച്ചതെന്ന് ഞാന്‍ അനുമാനിക്കുന്നതില്‍ തെറ്റില്ലെന്നു തോന്നുന്നു. എന്തായാലും ഞങ്ങളുടെ തട്ടകത്തില്‍ഊടെ സഞ്ചരിച്ചതിനും നാട്ടുകാരെ ഓര്‍മ്മിച്ച് എഴുതിയതിലും വളരെ സന്തോഷം, സ്നേഹപൂര്‍വ്വം

Visala Manaskan said...

കുട്ട മേന്നേ... പോസ്റ്റ് ഇഷ്ടപ്പെട്ടു.
നമ്പാടന്‍ മാഷ് നമ്പടെ യാണ് ട്ടാ. ന്നുച്ചാല്‍ ഒരു കൊടകരക്കാരന്‍.

സ്നേഹിതന്‍ said...

എഴുത്ത് നന്നായിരിയ്ക്കുന്നു മേന്‍ന്നേ.
ഇനി നാട്ടിലേയ്ക്ക് മടങ്ങുന്നില്ലെ? :) :)

Mubarak Merchant said...

രസിച്ചു മേന്നേ..
നല്ല എഴുത്ത്..

Siju | സിജു said...

എങ്ങിനെ കാലു മാറണമെന്നു നല്ല ഒന്നാന്തരമായി കാണീച്ചു തന്ന ലോനപ്പന്‍ നമ്പാടനെ തന്നെയല്ലേ എല്ലാവരും കൂടിയിട്ടീ പൊക്കുന്നത് :-)
പിന്നെ പോസ്റ്റ് നന്നായിട്ടുണ്ട്; പണ്ട് ഇലക്ഷന്‍ കാലത്തു നടത്തിയിരുന്ന പരാക്രമങ്ങള്‍ ഓര്‍മ്മ വന്നു

വല്യമ്മായി said...

നല്ല വിവരണം

Anonymous said...

മേന്‍ന്നേ,

കുറുമാന്‍ പരഞ്ഞപോലെ ‘എടവക’ മാറിയാണല്ലോ കളി!

നമ്പാടന്‍ മാഷ് ആദ്യം നിന്നപ്പൊ ഞാനൂണ്ടാര്‍ന്നു ‘കീജെ’ വിളിക്കാനും ചുമരേലെഴുതാനും.

- കൊടകരക്കാരണാണെങ്കിലും നല്ല മനുഷ്യന്‍!

സ്നേഹിതന്‍ പറ്ഞ്ഞപോലെ, എന്താ ഇനി നാട്ടിലൊന്നും പോകണം ന്ന് ല്ലേ?

ചന്ദ്രസേനന്‍ said...

കുവൈറ്റിലൊന്നും ഈ കെ.കൊ അച്ചയന്‍മാരില്ലെ ആവൊ..അല്ല കുട്ടന്മേനനെ നിങ്ങള്‍ക്കെന്താ നാട്ടിപോവണ്ടാന്നു തൊന്നാന്‍ മാത്രം ഇവിടെഉണ്ടായെ..

asdfasdf asfdasdf said...

'സെബാസ്ത്യന്‍ മാഷും കുട്ട്യോളും' വായിച്ചവര്‍ക്കും കമണ്ടിയവര്‍ക്കും നന്ദി.
അഗ്രജാ, പാര്‍വതി : പ്രൊഫൈലിലുള്ള പടം വക്കാരി ഉപേക്ഷിച്ചുപോയപ്പോള്‍ ചെരിച്ചു നിര്‍ത്തിയെടുത്തൊട്ടിച്ചതാണ്.
പിന്നെ നല്ല ഒരു സഹൃദയനായ സെബാസ്ത്യന്‍ മാഷ് പിള്ളേരെ വിട്ട് അടിപ്പിക്കില്ലെന്ന് ഉറച്ച വിശ്വാസവുമുണ്ട്.
കുറുജി : പോളേട്ടനെ കുറിച്ച് പറയാതിരിക്കാനാണ് വര്‍ക്കിച്ചേട്ടനെ കുത്തിത്തിരുകിയത്. എല്ലാം ഒന്നു തന്നെ.അന്ന് മനസ്സില്ലാ മനസ്സോടേ, ഇളയച്ഛന്റെ നിര്‍ബന്ധത്തിനു വഴങ്ങി സെബാസ്ത്യന് മാഷ്ക്ക് ജയ് വിളിക്കാന്‍ പോയപ്പോള്‍ മിച്ചം കിട്ടിയത് പ്രസിദ്ധമായ മാപ്രാണം ഷാപ്പടക്കമുള്ള സ്ഥലങ്ങള്‍ കാണാനായ്തു മാത്രമാണ്.
മുരളിമേനോന്‍ ചേട്ടാ: ഞാന്‍ പഠിച്ചത് സെന്തോമാസിലായിരുന്നു. ക്രൈസ്റ്റില്‍ ഒന്നു രണ്ടു തവണ വന്നിട്ടുണ്ടെന്നു മാത്രം.
മിന്നാമിനുങ്ങേ : എനിക്ക് നമ്പാടന്‍ മാഷെ പരിചയമില്ല.
ചന്ദ്രൂ : ഇവിടെ കേ.കോ മക്കള്‍ ഇല്ലെന്നു തോന്നുന്നു. നാട്ടില്‍ പോകുന്ന കാര്യം രഹസ്യമാക്കി വെച്ചിരിക്കുകയാണ്.

തറവാടി said...

രസിച്ചു മേന്ന്നേ,

കോഴിക്കോട് മാത്രമെ നല്ല ബിരിയാണി കിട്ടുള്ളൂ എന്ന എന്‍റെ തെറ്റായ അറിവ് സഫയറില്പൊയതിന് ശേഷമാണ് മാറിയത്

ആലിയ വന്നപ്പോഴും സഫയറിന് എന്നും ആളികളുണ്ടായിരുന്നു

ചൂടുള്ള കാലി പ്ലേറ്റ് വെക്കുമ്പൊഴേ ആ ഹാ....പിന്നെ പറൌഅണോ പൂരം , മേന്ന്നേ , നോമ്പ് കാലത്ത് അത്താഴം കഴിക്കുന്നത് ഈ സഫയറിലെ ബിരിയാണി യായിരുന്നു വെന്നത് ചരിത്രം