പേരു സൂചിപ്പിക്കുന്നതു പോലെ ലോനപ്പന് ഒരു പാരയാണോ അതോ പാര ലോനപ്പനെ പുല്കിയതാണോയെന്ന സന്ദേഹം അവിടെ നില്ക്കട്ടെ. എങ്കിലും തൃശ്ശൂര്‍ക്കാരനായ ലോനപ്പന്, മറ്റു മലയാളികള്‍ പാരമ്പര്യമായി കൊണ്ടു നടക്കുന്ന പാരവെപ്പ് തുലോം കുറവാണെന്നു പറയാം( തൃശ്ശൂര്‍ക്കാര്‍ക്ക് പാരവെക്കാനറിയില്ലെന്ന് മറ്റു ദേശക്കാര്‍ പറയുന്നത് തൃശൂര്ക്കാര്ക്കൊരപമാനമാണോയെന്ന ചോദ്യം ഇത്തരുണത്തില്‍ തികച്ചും പ്രസക്തം) . തൃശൂര്‍ നഗരത്തിലെ വിഖ്യാതമായ എം.ടി.ഐയില്‍ നിന്നും ഇലക്ട്രോണിക്സില് ഡിപ്ലോമയെടുത്ത് ഗള്‍ഫിലെത്തി കമ്പനികളില്‍ പലതിലും ട്രയല്‍ റണ്‍ നടത്തിയാണ് ലോനപ്പന് ഈ കെമിക്കല്‍ കമ്പനിയിലെത്തിയത്.
ആറടിക്ക് ഒരിഞ്ച് കുറവ്, 24 കാരട്ട് ചാര്‍ക്കോള്‍ നിറം, നാലുമാസം ഷേവ് ചെയ്യാതെ നടന്നാലും മുഖത്ത് അനിക്സ്പ്രേയുടെ തിളക്കം, പഴയ സിനിമകളിലെ ഇന്ദ്രന്‍സിനെ തോല്‍പ്പിക്കുന്ന നെഞ്ചുവിരിവ് ഇതൊക്കെയാണ് ലോനപ്പന്. ഭാര്യ സാറാമ്മയുടെ കൂടെ ഷോപ്പിംഗിനു പോകുമ്പോഴാണ് ആ ഗ്ലാമര്‍ ശരിക്കും മനസ്സിലാകുന്നത്. അങ്ങനെ ഐശ്വര്യ റായിയും വടിവേലുവും സന്ധിച്ചതുകൊണ്ടായിരിക്കണം കുട്ടികള്‍ രണ്ടും ബ്ലാക് & വൈറ്റ് അനുപാതത്തിലായത്.
മലയാളികളോട് പൊതുവെ ‘ഡേര്‍ട്ടി ഫെല്ലോസ്’ എന്ന മനസ്ഥിതിയാണ് ലോനപ്പനുള്ളത്. അതുകൊണ്ടു തന്നെ ലോനപ്പന്റെ കൂട്ടുകാര്‍ മിക്കവരും അറബികളാണ്. അതും ഇംഗ്ലീഷില്‍ ‘ഗുഡ് മോണിങ്’ മാത്രമറിയുന്നവര്‍. അറബി (ഇംഗ്ലീഷും ?) അറിയാത്ത ലോനപ്പനും ഇംഗ്ളീഷറിയാത്ത അറബികളും എങ്ങനെ മാനേജ് ചെയ്യുന്നുവെന്ന ചോദ്യത്തിനു വടിവേലുവും ഐശ്വര്യ റായിയും സാക്ഷി.
പ്ലാന്റ് ഓപ്പറേഷനിലെ ഭൂരിപക്ഷമായ ഫിലിപ്പീനി പിള്ളേരെ ഷിഫ്റ്റില്‍ മേയ്ക്കുകയെന്ന മഹത്തായ കര്‍മ്മമാണ് ലോനപ്പന്. ഫിലിപ്പീന്‍സില്‍ മീന്‍ പിടിക്കാന്‍ നടന്നിരുന്നവരെയൊക്കെ കെമിക്കല്‍ എഞ്ചിനീയറാക്കി അവരോധിച്ച ഒരു കമ്പനി മാനേജ്മെന്റിനോട് ലോനപ്പന് കൂറും വിശ്വസ്ഥതയും അതിരുകവിഞ്ഞ് പുലര്‍ത്തുന്നത് ഫിലിപ്പീനികള്‍ക്ക് സഹിക്കുന്നില്ലെങ്കിലും 26ആം തീയതി ശംബളം കൃത്യമായി കിട്ടുന്നതുകൊണ്ട് അവരത് കാര്യമാക്കാറില്ല. അതുകൊണ്ടു തന്നെ ലോനപ്പനെ സുഹൃത്തായി പറൈ ലോനപ്പന് (ഫിലിപ്പീനി ഭാഷയില്‍ പറൈ എന്നാല്‍ സുഹൃത്തെന്നോ മറ്റോ ആണ്. ) എന്നാണവര്‍ വിളിക്കുന്നത്. പിന്നീടത് ലോനപ്പന്റെ ഇനീഷ്യലിനു തുല്യമായി ചാര്‍ത്തിക്കിട്ടി. പക്ഷേ ഫിലിപ്പീനികളുടെ പറൈ ലോനപ്പന് ലോപിച്ച് ലോപിച്ച് മലയാളത്തിലെ മുഴുത്ത ഒരു തെറി( %^$$$% ?) ആയപ്പോള്‍ കമ്പനിയിലെ മറ്റു മലയാളി സുഹൃത്തുക്കള്‍ സൌകര്യത്തിനു വേണ്ടി പാര ലോനപ്പനെന്നാക്കി. നിരാകരിക്കാന്‍ സാധിക്കാത്ത ആ സ്നേഹപ്രകടനത്തിനു മുന്പില് ലോനപ്പന് വഴങ്ങേണ്ടി വന്നു.
കമ്പനിയെ നന്നാക്കാനുറുച്ച തീരുമാനവുമായി നടന്നിരുന്ന ലോനപ്പന്, കണ്ട്രോള് റൂമിലിരുന്ന് നിര്‍ദ്ദേശം കൊടുക്കുന്നതിനു പകരം പ്ലാന്റ്റിലും തന്റെ അധികാരപരിധിയില്‍ പെടാത്ത വെയര്‍ഹൌസില്‍ പോലും കറങ്ങിത്തിരിഞ്ഞ് നടക്കും. ഭൂതപ്രേതാതികള്‍ അലസഗമനം നടത്തുന്നുവെന്നാരോപിക്കപ്പെടുന്ന cw93 കെമിക്കല്‍ വെയര്‍ഹൌസില്‍ പോലും ലോനപ്പന് രാത്രിയുടെ അന്ത്യയാമങ്ങളില്‍ കറങ്ങി നടക്കും. ജോലിചെയ്യാത്തവരെ കുത്തിനു പിടിച്ച് ജോലിചെയ്യിപ്പിക്കും. സൌകര്യം കിട്ടീയാള് കണ്ട്രോള് റൂമിലെ മൈക്കിലൂടെ ജോലിചെയ്യാത്തവരെ പരസ്യമായി തെറിവിളിക്കും. മറ്റു ഡിപ്പാര്ട്ടുമെന്റിലുള്ളവരുടെ തെറ്റുകള്‍ മാനേജ്മെന്റിന്റെ മുന്നില്‍ അക്കമിട്ടു നിരത്തും. പ്രത്യേകിച്ചും ഫിലിപ്പീനികളുടെ. അതുകൊണ്ടു തന്നെയാണ് ഫിലിപ്പീനികളുടെ എല്ലാ സ്നേഹാദരങ്ങളും പിടിച്ചുപറ്റാനും ലോനപ്പനു കഴിഞ്ഞതും ലോനപ്പനെ കുടുക്കാന്‍ ഫിലിപ്പീനികള്‍ അവസരം കാത്തു നടന്നതും.
cw93 കെമിക്കല്‍ വെയര്‍ ഹൌസില്‍ പകല്‍ പോലും പലര്‍ക്കും കയറാന്‍ മടിയാണ്. ഫോര്‍ക് ലിഫ്റ്റ് ഓപ്പറേറ്ററായ രാജു ഒരു തവണ പലര്‍ക്കും പോകാന്‍ മടിയുള്ള cw93 കെമിക്കല്‍ വെയര്‍ഹൌസില്‍ കയറി രാത്രി സുഖമായി കിടന്നുറങ്ങി. പിന്നെ,ആരോ കഴുത്തിനു പിടിച്ച് ഞെക്കുന്ന അനുഭവവുമായി മൂന്നു ദിവസം അവന് പനിച്ചു കിടന്നു. ജെറാര്‍ദ് എന്ന ഫിലിപ്പീനി പയ്യന് മെറ്റീരിയല്‍ സാമ്പിളെടുക്കാനായി കയറിയപ്പോള്‍ ഒരു സ്ത്രീരൂപം നടന്നുപോകുന്നതായി കണ്ടു. അങ്ങനെ cw93 കെമിക്കല്‍ വെയര്‍ഹൌസ് കമ്പനിയിലെ പ്രേതഭൂമിയായി മാറിയിരുന്നു. അതിനു ശേഷമാണ് cw93 കെമിക്കല്‍ വെയര്‍ഹൌസില്‍ കൂടുതല്‍ കാമറകള്‍ സ്ഥാപിച്ചത്.
ഒരു ദിവസം നൈറ്റ് ഷിഫ്റ്റിലെ മേലാളനായ ലോനപ്പന് ഉറക്കം വന്നു. സാധാരണ നൈറ്റ് ഷിഫ്റ്റില്‍ ഇങ്ങനെ ഉണ്ടാവാത്തതാണ്. പ്രൊഡക്ഷന്‍ ഷഡൌണല്ലാതെയിരുന്നിട്ടും അന്നെങ്ങനെയോ ലോനപ്പന് കലശ്ശലായ ഉറക്കം വന്നു. കണ്ട്രോള് റൂമിലിരുന്ന് ഉറങ്ങിയാല്‍ പലരും പാരവെക്കുമെന്നറിയാവുന്നതുകൊണ്ട് ലോനപ്പന് പ്ലാന്റില്‍ കറങ്ങി നടന്നു. അങ്ങനെയാണ് ആരും അധികം ശ്രദ്ധകേന്ദ്രീകരിക്കാത്ത ഒരു സ്ഥലത്തെ കുറിച്ച് ആലോചിച്ചത്.
വേറൊന്നും ചിന്തിക്കാതെ ലോനപ്പന് പിന്നെ കെമിക്കല്‍ വെയര്‍ഹൌസിലേക്ക് നടന്നടുത്തു. കെമിക്കല്‍ ബാഗുകള്‍ക്കിടയിലെ ഗാപ്പ് നോക്കി രണ്ട് കാലി ബാഗെടുത്തിട്ട് നീണ്ടു നിവര്‍ന്നു കിടന്നു. കിടന്നതും ലോനപ്പന് ഉറങ്ങിപ്പോയി.
എന്തോ ആവശ്യത്തിന് ലോനപ്പനെ അന്വേഷിച്ച ഫിലിപ്പീനികള്‍ക്ക് ലോനപ്പനെ കണ്ടെത്താന്‍ സാധിച്ചില്ല. പിന്നെ കണ്ട്രോള് റൂമിലിരുന്ന് എല്ലാ കാമറകളിലൂടെയും ലോനപ്പനെ തപ്പി. ഏറെ നേരത്തിനു ശേഷമാണ് ലോനപ്പനെ കെമിക്കല്‍ വെയര്‍ ഹൌസില്‍ നിന്നും സൂം ചെയ്ത് എടുത്തത്. അവസരം മുതലാക്കാന്‍ തന്നെ ഫിലിപ്പീനികള്‍ തീരുമാനിച്ചു. പിന്നെ, സ്ക്രീന്‍ ഷോട്ടെടുത്ത് മെമ്മറിയില്‍ വെച്ചു.
ലോനപ്പനറിയാതെ ഫിലിപ്പീനികള്‍ പിറ്റേന്ന് മാനേജ് മെന്റില്‍ വിവരമറിയിച്ചു. പ്രൂഫെവിടെയെന്ന് മാനേജ്മെന്റ്. പ്രൂഫിനാണോ പ്രശ്നം. കമ്പ്യൂട്ടറില്‍ പ്രിന്റൌട്ടെടുക്കാന്‍ ഫയല്‍ തുറന്നപ്പോഴാണ് ഫിലിപ്പീനികള്‍ ഒന്നടങ്കം ഞെട്ടിയത്. സൂം ചെയ്തെടുത്ത പടത്തില്‍ ലോനപ്പനെ ഒരു വിധത്തിലും തിരിച്ചറിയില്ല. തലയുടെയും ഐഡിയുടെയും സ്ഥലം ഒരു വെളുത്ത പുക മാത്രം. ആത്മാവിന്റെ ഒരു മിന്നലാട്ടം പോലെ.
അങ്ങനെ പാര ലോനപ്പന് ഇന്നും കമ്പനിയില്‍ തലയുയര്‍ത്തിപ്പിടിച്ച് ഫിലിപ്പീനികളെ മേയിച്ച് നടക്കുന്നു. ജ്ഞാനികള്‍ പറയുന്നത് ലോനപ്പന് ദിവ്യ ദൃഷ്ടിയുണ്ടെന്നും ഫിലിപ്പീനികള്‍ ലോനപ്പനെ സൂം ചെയ്യുന്നത് ലോനപ്പന് അകക്കണ്ണുകൊണ്ട് കണ്ട് അതിനെ ഭസ്മമാക്കിക്കളഞെന്നുമാണ്. വിജ്ഞാനികള്‍ പറയുന്നത് ലോനപ്പന്റെ സ്ക്രീഷോട്ടെടുത്ത് സേവ് ചെയ്യാന്‍ ഫിലിപ്പീനികള്‍ ഇനിയും പഠിച്ചിട്ടില്ലെന്നും. മലയാളികള്‍ വിലയിരുത്തുന്നത് ഒന്നുകില്‍ ചാത്തന് സ്വാമിയുടെ അനുഗ്രഹം അല്ലെങ്കില്‍ 24 കാരറ്റ് കറുപ്പ് കണ്ട് കാമറ അന്തംവിട്ടിട്ടുണ്ടാവുമെന്നും..
Monday, February 26, 2007
Subscribe to:
Post Comments (Atom)
32 comments:
ഹ്ാ ഹാ മേനോന്‍സ്.. ലോനപ്പന് തകര്‍ത്തു.
ആ വിവരണം കേട്ടപ്പോ ഞാന്‍ വേറൊരു ഗെഡിയെ ഓര്‍ത്തു ;) ഇതു വായിച്ചാല്‍ അവനെന്നെ കൊല്ലും!
ബ്ലാക്കായാലുള്ള ബെനഫിറ്റേ! വേറൊരുത്തനെ ഞങ്ങള്‍ 70 എം.എം എന്നാ വിളിക്കാറ്.. സാധാ ക്യാമറയില്‍ ഫോട്ടോ എടുത്താലൊന്നും അതില്‍ ഒതിങ്ങൂലാ.. വൈഡ് ആംഗിള്‍ ലെന്‍സ് തന്നെ വേണം തടിയനു ;)
കുട്ടമ്മേനോനേ... നല്ല വിവരണം...
ടൈറ്റില്‍ കണ്ട് തെറ്റിദ്ധരിച്ചൂട്ടോ :)
ഠ്...ഠ്...ഠേ... കെടകക്കട്ടെ ഒരെണ്ണം... കാലം കുറേയായി ഒരെണ്ണം പൊട്ടിച്ചിട്ട്...
മേന്യേ ,... ഇത് നീ ആര്‍ക്കോ ഇട്ടുകൊടുക്കുകയാണല്ലോ നല്ല കൊട്ട് .. അയാളുടെ ദേഷ്യം ശരിക്കും കാണുന്നുണ്ട് ട്ടോ ഏതായാലും നിനക്കും അവനൊരു പാര തന്നെയാണന്ന് മനസ്സിലായി
പാര പണിയുന്നവന് പാരയാല്‍ എന്നു കേട്ടിട്ടില്ലേ നീ വിഷമിക്കാതിരി ...
വിചാരമേ നിന് വിചാരം ശരിയല്ലാട്ടോ..
ബെസ്റ്റ് വിവരണം.
പാര ലോനപ്പനാ മോന്! വെറും മോനല്ല, ഫിലിപ്പീനികളെ തറപറ്റിച്ച മ്യോന്‍!
എന്റെ ഒരു ആധി ഒന്നു ക്ലീയര്‍ ചെയ്യാമോ ആരേലും?
ഫിലിപ്പീനിപെണ്ണിന്റെ പ്രേതവും വെറ്റിലയും ചുണ്ണാമ്പും ആണോ അതോ ഷവര്‍മ്മയോ ബര്‍ഗ്ഗറോ ആവുമോ ചോദിക്കുക???
ഹഹ, ലോനപ്പന്റെ കഥ ഇഷ്ടപ്പെട്ടു. ഫിലിപ്പീനി ഭാഷയില്‍ പറൈ എന്നാല്‍ സുഹൃത്ത് എന്നാണ്. എന്നാലും അത് പാര എന്ന് മാറ്റി വിളിച്ചത് മോശമായിപ്പോയി. ;)
വിവരണം കലക്കി! :)
‘പാരയും ലോനപ്പനും‘ കണ്ടു വന്നതാ..
ഇതു കൊള്ളാല്ലോ മേനനേ..
പറൈ മേന്നേ..
പാര ലോന സൂപ്പറായീട്ടാ
:)
പറൈ അല്ല പാരെ ലോന്പ്പനെ കണ്ടിട്ടു വന്നതാണ്.പുതിയ പാര വല്ലതും പഠിക്കാമെന്നു വിചാരിച്ചിട്ട്.
നന്നായിട്ടുണ്ട്.
ബ്ലാക് & വൈറ്റ് അനുപാതം :)
'ലോനപ്പന് പാര' കണ്ടതോ കേട്ടതോ?
രസിച്ചു.
മേന്നെ... സ്മൂത്തായ്ട്ട് വായിച്ചു, നന്നായി എഴുതിയിരിക്കുന്നു :)
മേന്നെ, ലോനപ്പപുരാണം കസറീ..ട്ടോ..
.....ദാ..ഇപ്പൊ പ്രേതങ്ങള്‍ ഇവിടെയും ഉണ്ടോ?
പാര ലോനപ്പന് ഇഷ്ടമായി. :)
രസിച്ചു മേന്നെ. പാര ലോനപ്പന് സൂപ്പര്‍!!
-സുല്‍
വിവരണം കെങ്കേ..മം.
വിവരണത്തിന് എന്റെ വക ഒരു പിടി വെള്ളച്ചെമ്പകപ്പൂ ഇവിടെ വക്കുന്നു.
മേന്നേ.... ലോനപ്പന് പോസ്റ്റ് കിടിലന്‍
ഹ ഹ ഹ
മേനോന്ജീ ലോനപ്പചരിതം അസ്സലായിരിക്കുന്നു.
Kutteta .......Para lonappan ippolum jeevanode undo? Enthayalum post kalaki ketto.
സരസമായി വായിച്ചു പോകാവുന്ന ആ മേന്ന്റെ ശൈലി പാരയേയും അനുഗ്രഹിച്ചിരിക്കുന്നൂ.
-കെമിക്കല്‍ സ്റ്റോറായതു കൊണ്ടാണോ ആ പുക?,
ഒരു സംശം ആണേ...
:)
Great Mennonsaab..but aadyam njaanum onnu thettidharichu...sorry
മേനോന് ,കൊള്ളാം...
തൃശൂര്‍ നഗരത്തിലെ വിഖ്യാതമായ എം.ടി.ഐയില്‍ നിന്നും ഇലക്ട്രോണിക്സില് ഡിപ്ലോമയെടുത്ത് ഗള്‍ഫിലെത്തി കമ്പനികളില്‍ പലതിലും ട്രയല്‍ റണ്‍ നടത്തിയാണ് ലോനപ്പന് ഈ കെമിക്കല്‍ കമ്പനിയിലെത്തിയത്.
----
അതു ശരി! മേന്‍ നേ... അപ്പ ലവന് നമ്മടെ ഗഡിയാണല്ല്!
ഞാനും ഇതുപോലെ വല്ലാതുറക്കം വന്നപ്പോള്‍ ഒരു ദിവസം ബോസ്സിനോടു പറയാതെ നെറ്റ്വര്‍ക്കിന്റെ സര്‍വര്‍ വെച്ച എ.സി. റൂമില്‍ കാര്‍പറ്റു വിരിച്ച നിലത്തു കിടന്നോന്നു മയങ്ങി. കുറേ നേരം എന്റെ എക്സ്റ്റന്‍ഷനില്‍ വിളിച്ചിട്ടും കാണാഞ്ഞിട്ടെന്നെ അന്വേഷിച്ച ഓഫീസ് ബോയി സര്‍വര്‍ റൂമില്‍ ബോധം കെട്ടു വീണു കിടക്കുന്ന എന്നെ വെള്ളം കുടഞ്ഞു വിളിച്ചുണര്‍ത്തിയപ്പോള്‍ ഒരു ഓഫീസിലെ മുഴുവന്‍ സ്റ്റാഫും കണ്മുന്നില്. പിന്നെ വീണതു വിദ്യയാക്കുകയല്ലതെ വേറെ എന്തു വഴി. ഹാഫ് ഡെ ലീ വു കിട്ടി.പക്ഷെ സര്‍വര്‍ റൂമിന്റെ കണ്ട്രോള് ചാവി കയ്യിന്നു പോയി.
നല്ല വിവരണം മേനോനെ. ആദ്യം തലക്കെട്ടു വായിച്ചപ്പോള്‍ വര്‍മ്മ സമ്മേളനം പോലെ ഏതാണ്ടൊരു വൈക്ല്ബ്യം തോന്നി.:)
അറിഞ്ഞിരുന്നത് നന്നായി...വല്ല ഫിലിപ്പീനികളും മുഖത്ത് നോക്കി...'സാന്ഡോ പറൈ' എന്ന് വിളിച്ചാല്‍........എന്റെ സ്വഭാവം മാറീയേനെ.......അവന്മാരുടെ തല്ല് കൊണ്ട് ഞാന്‍ നന്നായേനേ എന്ന്.....
മേനനേ....കൊള്ളാം.....
കൂട്ടന് മേന്നേ,
ആ “പറൈ” ക്കു വരുന്ന ട്രാന്സ്ഫര്മേഷന് ഓര്‍ത്തിട്ടേ....
എനിക്കിഷ്ടമായ്. എന്തു സുന്ദരമായ പദം!
ചാത്തനേറ് :
“ മലയാളികള്‍ വിലയിരുത്തുന്നത് ഒന്നുകില്‍ ചാത്തന് സ്വാമിയുടെ അനുഗ്രഹം ....”
ഇതാ പറയുന്നത് ആര്‍ക്കും ഉപകാരം ചെയ്യാന്‍ പോകരുതെന്ന്...മൊത്തം കഥേം ഫ്ലാഷാക്കി...ഇനീപ്പം ആരെയോക്കെ സഹായിക്കാന്‍ വിളി വരും....
:-)
Post a Comment