Thursday, June 21, 2007

ടാര്‍സന്‍ ദി ഗ്രേറ്റ്

അമ്മമ്മയുടെ ഇഷ്ടവിഭവങ്ങളിലൊന്നാണ് കടച്ചക്ക കൊണ്ടുണ്ടാക്കുന്ന തോരനും കടച്ചക്ക വറുത്തരച്ചതും. അപ്പൂപ്പനറിയാതെ പശുവിനു കൊടുക്കാനായി വെക്കുന്ന ബാക്കി വന്ന കഞ്ഞിവെള്ളം അമ്മൂമ്മ സമയവും സന്ദര്‍ഭവും നോക്കി വെണ്ണൂറും പെരയുടെ അടുത്തുള്ള കടപ്ലാവിനു സമര്‍പ്പിച്ച് പുഷ്ടിപ്പെടുത്തിക്കൊണ്ടു വന്നതുകൊണ്ടാണ് അതില്‍ നിറയെ ചക്കകളുണ്ടായിത്തുടങ്ങിയത്.

ഏപ്രില്‍ മെയ് മാസങ്ങളിലെ വെക്കേഷന്‍ കടന്നുപോകുന്നത് വളരെ പെട്ടന്നാണ്. വെക്കേഷന്‍ കാലത്ത് അമ്മായിയുടെയും ചെറിയ-വലിയച്ഛന്മാരുടെയും കുട്ടിപ്പടകളെക്കൊണ്ട് വീടും തൊടിയും നിറഞ്ഞിരിക്കും. കാലത്ത് എഴുന്നേറ്റാല്‍ പിന്നെ കാപ്പി പോലും കുടിക്കാതെ അമ്പി സാമിയുടെ കുളത്തിന്റെ അറ്റംവരെ നീണ്ടു കിടക്കുന്ന പറമ്പിലേക്കിറങ്ങുകയായി. സെന്ററിലെ ഫേന്‍സിലാന്‍ഡിന്റെ മുന്നില്‍ ഉഷച്ചേച്ചിയുടെ തുന്നല്‍ മെഷീനുമായിരിക്കുന്ന ബാലന്‍ നായര്‍ അവര്‍കളുടെ വെക്കേഷന്‍ സ്പെഷലായി തുന്നിക്കൂട്ടുന്ന വള്ളിയുള്ള ലൂസായ ട്രൌസറുമിട്ട് മാവായ മാവിലെല്ലം കൈക്കരുത്ത് കാണിച്ച് നടക്കുന്ന സമയം. ചെറിയഛനെ മാത്രമേ അല്പമെങ്കിലും ഭയമുള്ളൂ. അതും ആ കപ്പടാ മീശയുടെ ബലം ഒന്നുകൊണ്ടു മാത്രമാണ്. ബാക്കിയുള്ള കാരണവന്മാര്‍ അതിനു ശ്രമിച്ചിട്ട് പരാജയമടഞ്ഞതാണെന്ന് ചരിത്രം.


എങ്ങനെയൊക്കെയോ ഒന്‍പതാം ക്ലാസ്സ് എന്ന കടമ്പ കഴിഞ്ഞിരിക്കുന്ന സമയം. വലിയച്ഛന്‍ മകന്‍ ബിജുക്കുട്ടന്‍ പത്താം തരം എഴുതിയിരിക്കുന്നു. വെക്കേഷനിലെ മൊത്ത കോറം 12 . കൂടെ അമ്പി സാമിയുടെ പെങ്ങ്ള് മദിരാശിയിലെ ശ്രീദേവി അക്കയുടെ സുന്ദരിക്കുട്ടി എട്ടാം ക്ലാസില്‍ പഠിക്കുന്ന സുലോചനയും. കഴിഞ്ഞ വെക്കേഷന്‍ തൊട്ടേ ബിജുക്കുട്ടന്‍ സുലോചനയുടെ കാര്യത്തിലെടുക്കുന്ന ശുഷ്കാന്തി, ബിജുക്കുട്ടന്റെ രണ്ടു കയ്യിലെയും മസിലുകളുടെ ശക്തി അനുഭവിച്ചറിഞ്ഞുവെന്ന ഒറ്റക്കാരണം കൊണ്ട് മാത്രം ഞാന്‍ ക്ഷമിച്ചു. ഒരു പെണ്‍കുട്ടിക്ക് അല്പം സൌന്ദര്യമുണ്ടെന്നുകരുതി ഇങ്ങനെയും ഒരു മനുഷ്യനാവുമോ. അവളുടെ മുന്നില്‍ വെച്ച് പലപ്പോഴും ബിജുക്കുട്ടന്‍ എന്റെ മേല്‍ കൈക്കരുത്ത് കാണിക്കുക പതിവായി. അതുപോ‍ലെ, എന്തെങ്കിലും ഷോ ചെയ്യാന്‍ പറ്റിയ വിഷയങ്ങളാണെങ്കില്‍ ബിജുക്കുട്ടന്‍ തന്നെ ഏറ്റെടുക്കും. ഏതായാലും വിഷുകഴിഞ്ഞാല്‍ ബിജുക്കുട്ടന്‍ അവന്റെ അമ്മ വീട്ടില്‍ പോകുമല്ലോ എന്ന ഒറ്റ സമാ‍ധാനമായിരുന്നു എനിക്ക്. ഇങ്ങനെയുള്ള ഞെരമ്പു രോഗികള്‍ക്ക് ദൈവം കൂലികൊടുത്തോളുമെന്നും എന്റെ മനസ്സുപറഞ്ഞു.

ഒരു ദിവസം ഉച്ചകഴിഞ്ഞ സമയം . അമ്പസ്താനി കളിക്കുന്നതിന്റെ മൂര്‍ദ്ധന്യത്തിലാണ് ചെറിയച്ഛന്റെ വരവ്. ബിജുക്കുട്ടനെ അടുത്ത് വിളിച്ച് എന്തോ കുശു കുശുക്കല്‍. ഹാവൂ രക്ഷപ്പെട്ടു. ഇന്നവനെ എവിടെക്കെങ്കിലും വിടും . പിന്നെ ഈ പശങ്ങളെല്ലം എന്റെ കീഴില്‍ ..

പക്ഷേ ബിജുക്കുട്ടന്‍ എവിടെയും പോയില്ല. ചെറിയച്ഛനെ കണ്ട് വെണ്ണൂറും പുരയുടെ അപ്പുറത്തേക്ക് മാറി നിന്ന ഞങ്ങളുടെ അടുത്ത് വന്നു.

‘ഡാ അമ്മായി നാളെ പൂവ്വാത്രെ. കുറച്ച് കടച്ചക്ക പൊട്ടിക്കണം. നിലത്ത് വീഴാണ്ട് നോക്കണന്നാ ചെറിയച്ഛന്‍ പറഞ്ഞേ..നീ പോയിട്ട് ആ വലയുള്ള തോട്ടി ഇങ്ങട് എടുത്തോണ്ടു വാ..’

ഉത്തരവ്. ഇവന്‍ വലത്തോട്ടിവെച്ച് കടച്ചക്ക പൊട്ടിക്കുന്നതൊന്ന് കാണണം. വലത്തോട്ടിയുമായി തിരിച്ചു വരുന്ന സമയത്ത് അതിന്റെ വല ഒന്ന് ലൂസാക്കി ഇട്ടുകൊടുത്തു.

പ്രതീക്ഷിച്ച പോലെ ബിജുക്കുട്ടന്‍ രജനി സ്റ്റൈലില്‍ സൈഡ് പിടിച്ചു നിന്നു ഒരു ചക്ക പൊട്ടിച്ചു. വല പൊട്ടി ചക്ക താഴെ വീണു. ഞാന്‍ വിരലിട്ട് ഒരു വിസിലടിച്ചു നിര്‍വൃതി കൊണ്ടു.

ബിജുക്കുട്ടന്‍ എന്നെ ഒന്ന് നോക്കി.

‘ഡാ ഈ വലത്തോട്ടികൊണ്ട് പൊട്ടിക്കാന്‍ പറ്റില്ലടാ. നല്ല ചക്കയൊക്കെ മൊകളിലാണ്. ‘

ആഹ. അപ്പൊ ലവന്‍ കയറിപ്പൊട്ടിക്കാനുള്ള പരിപാടിയാണ്. ഷൈന്‍ ചെയ്യാനുള്ള മറ്റൊരു തന്ത്രം.

‘ഞാന്‍ കയറാം. ന്ന്ട്ട് ഓരോന്നായി താഴ്ത്തേക്ക് ഇട്ട് തരാം. നീയ്യ് പിടിക്ക്വോ ? ‘

‘പിടിക്കൊക്കെ ചെയ്യാം. എന്നാലും ചക്ക താഴ്ത്ത് വീണാലോ ...’ അങ്ങനെ അവന്‍ ഷൈന്‍ ചെയ്യണ്ട.

‘എന്നാ ഒരു കാര്യം ചെയ്യ് .. നിയ്യ് കേറ്. ഞാന്‍ താഴ്ത്ത് നിന്ന് പിടിക്കാം..’

ങെ.. ഇത് വല്ല സ്വപ്നമായിരിക്കുമോ . അതോ എനിക്ക് മരത്തില്‍ കയറാനറിയില്ലെന്ന് സ്ഥാപിച്ചെടുക്കാനുള്ള വല്ല സൂത്രപ്പണിയാണോ ? ഏതായാലും ദൌത്യം ഞാന്‍ മനസ്സാ ഏറ്റെടുത്തുകഴിഞ്ഞു.

ചുറ്റും നോക്കി. കോറം മുഴുവനുമുണ്ട്. സുലോചന തൊട്ടടുത്ത തെങ്ങില്‍ ചാ‍രി എല്ലാം നോക്കിക്കൊണ്ടു നില്‍ക്കുന്നു. കൈ മുകളിലേക്കൊന്ന് കുടഞ്ഞ് അതിശയനിലെപ്പോലെ മസിലെല്ലാം പെരുപ്പിക്കാന്‍ വൃഥാ ഒരു ശ്രമം നടത്തി. പിന്നെ ബിജുക്കുട്ടനെ ഒന്ന് നോക്കി.

‘നീ ധൈര്യായിട്ട് കയറടാ.. ഞാന്‍ താഴ്ത്ത് ഉണ്ട്. .’

മെല്ലെ ഓരോ കൊമ്പും പിടിച്ച് ഞാന്‍ പ്ലാവിന്റെ മുകളിലേക്ക് കയറി. ചെറുതായി ഉറുമ്പുണ്ട്, അത്ര കാ‍ര്യമില്ല. പ്ലാവിന്റെ പകുതിയോളമെത്തിയപ്പോള്‍ ഉത്തരവ് വന്നു.

‘സൈഡിലുള്ള ചക്ക നോക്ക്യേഡാ..’ ഞാന്‍ താഴെയ്ക്ക് നോക്കി

ബിജുക്കുട്ടന്‍ സുലോചനയുടെ അടുത്തു ഉത്തരവിറക്കിക്കൊണ്ടു നില്ക്കുന്നു. ഒരു ചക്കപൊട്ടിച്ച് അവന്റെ തലക്കൊരു ഏറുകൊടുത്താലോ എന്ന് എന്റെ മനോമുകുരത്തില്‍ തെളിഞ്ഞതാണ്. ജീവിതകാലം മുഴുവന്‍ പ്ലാവിന്റെ മുകളില്‍ തന്നെ കഴിച്ചുകൂട്ടേണ്ട അവസ്ഥയുണ്ടാവരുതല്ലോയെന്ന ഒറ്റക്കാരണം കൊണ്ട് അതു വേണ്ടെന്നുവെച്ചു..

‘ഈ ചക്ക മൂത്തട്ടില്ല...’ ങും. കടച്ചക്കയെക്കുറിച്ച് യാതൊരു ജെനറല്‍ നോളജുമില്ലെന്ന് ആരും പറയരുതല്ലോ.

‘ന്നാ നീ കൊറച്ചും കൂടി മോളില്‍ക്ക് കയറി നോക്ക്...’ . നീ പറയണ്ട്രാ.. ഞാന്‍ മോളില്‍ക്ക് കയറുകതന്നെയാണ്. അടുത്ത സ്റ്റെപ്പ് ചെറിയൊരു ചില്ലയിലാണ് കാല് വെച്ചത്. ഒരു സംശയം. കാലൊന്ന് അമര്‍ത്തിനോക്കി. ക് ര്‍.ര്‍.. ചില്ല ഒടിഞ്ഞു . എന്റെ ബാ‍ലന്‍സ് അതിന്റെ വഴിക്ക് പോയി. താഴെയുള്ള ചില്ലയില്‍ കയ്യിടിച്ചു. സ്കൈലാബിനേക്കാല്‍ സ്പീഡില്‍ താഴേക്ക്.

താഴെയെത്തുന്നതിനു മുന്‍പ് മറ്റൊരു ചില്ലയില്‍ കയ്യുടക്കി. പിന്നെ, രണ്ടു കയ്യുകൊണ്ടും മുറുകെ പിടിച്ചു.

താഴെയ്ക്ക് നോക്കി. താഴെ മറ്റു ചില്ലകളൊന്നുമില്ല. ഇപ്പോള്‍ എന്റെ കാലുകള്‍ ശൂന്യാകാശത്ത് തത്തിക്കളിക്കുകയാണ്. ടാര്‍സന്റെ മറ്റൊരുപതിപ്പായി മരത്തില്‍ തൂങ്ങി ഞാനാടി.

‘ഡാ. നീ ചാടിക്കോ.. ഞാനിവിടെ ഉണ്ട്. ‘ ബിജുക്കുട്ടന്‍ അവിടെ നിന്ന് ഉത്തരവിറക്കി.

അതേടാ. ഞാന്‍ ചാടി എന്റെ കയ്യും കാലും ഒടിഞ്ഞ് കിടക്കുന്നത് നിനക്ക് കാണണം.

ദേഹത്ത് ചെറിയ വേദനയുണ്ട്. എവിടെയൊക്കെയോ cpm കാരും rss കാരും ഇടികൂടുന്നു.

എത്ര വലിയ ടാര്‍സസ്നായാലും ഇങ്ങനെ തൂങ്ങിക്കിടക്കുന്നത് അത്ര വലിയ സുഖമുള്ള ഏര്‍പ്പാടാണെന്ന് തോന്നുന്നില്ല. ബാലന്‍സ് എപ്പോള്‍ വേണമെങ്കിലും അതിന്റെ വഴിക്ക് പോകാം.

പെട്ടന്നാണ് കാലില്‍ ഒരു ചെറിയ ഇക്കിളി. അതിങ്ങനെ അരിച്ചരിച്ച് മുകളിലേക്ക്. നോക്കിയപ്പോള്‍ ഒരു ചോണനുറുമ്പ് മല കയറി വരുന്നു. മുട്ടിന്റെ അടുത്തെത്തി. ചോണനുറുമ്പ് കടിച്ചാലുള്ള സ്ഥിതി ആലോചിച്ച് ഞാനൊന്നു ഞെട്ടി. ഞാന്‍ കാലിട്ടിളക്കി ഉറുമ്പിന്റെ തുരത്താന്‍ ഒരു ശ്രമം നടത്തി നോക്കി. ഇനി ഈ ഉറുമ്പും വല്ല ഞെരമ്പു രോഗിയാണോ ദൈവമേ. മറുമൊഴിയും പിന്മൊഴിയും നോക്കാതെയുള്ള ഒരു വരവാണ്. കൂടുതല്‍ ശക്തിയോടെ മുകളിലേക്ക് തന്നെ. രണ്ടു കാലുകളുമിട്ട് ഉരസി നോക്കി. പിന്നെ ഒന്നു കുടഞ്ഞു.

കെട്ട് പൊട്ടി.

ഉറുമ്പ് താഴെ വീണു. കൂടെ ബാലന്‍ നായര്‍ സ്പെഷലായുണ്ടാക്കിയ വള്ളി ട്രൌസറും. കൃത്യമായി അടിയിലെ ചെളിവെള്ളത്തിലേക്ക് തന്നെ.

ദൈവമേ. ഇനി ജീവിച്ചിരുന്നിട്ട് ഒരു കാര്യവുമില്ല. മഹാനായ ടാര്‍സനു പോലും ഒരിക്കല് പോ‍ലും ഈ ഗതി വന്നിട്ടില്ല.

എന്റെ കൈകളിലെ പിടി വിട്ടു. നേരെ താഴേക്ക്ക്.

ഹൌ .. ഒന്നും സംഭവിച്ചില്ല. ഞാന്‍ എഴുന്നേറ്റ് നിന്നു.

‘കുരുത്തം കെട്ടോനെ. പെങ്കുട്ട്യോള്‍ടെ മുമ്പിലാണോടാ മുണ്ടും കോണോം ഇല്ലാണ്ട് നിക്കണെ ‘ എന്ന ചെറിയച്ചന്റെ അവസാനത്തെ ആണിയും അടിച്ചുകഴിഞ്ഞു.

ഭാഗ്യം ആ കോണകമിട്ടില്ലായിരുന്നെങ്കിലെന്തായിരുന്നേനെ ?

ഞാന്‍ ചുറ്റും നോക്കി. ബിജുക്കുട്ടന്റെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍.

40 comments:

asdfasdf asfdasdf said...

അടുത്ത പോസ്റ്റ്. ടാര്‍സന്‍.
ഓരോരോ പ്രശ്നങ്ങളേയ്..

കുറുമാന്‍ said...

എന്റെ മേന്നേ, അപ്പോ സുലോചന കണ്ട്തിനു ശേഷമാ വൈഫ് കണ്ടത് അല്ലെ ഇയാടെ സ്വഭാവം :)

കഥ അഥവാ അനുഭവം കലക്കി

Dinkan-ഡിങ്കന്‍ said...

ഇതു രസികന്‍ (അനുഭവ)കഥ തന്നെ കുട്ടന്മേനൊനേ.ന്നാലും അവശ്യം വസ്ത്രമായുള്ള ആ തൂങ്ങിക്കിടപ്പ് മനോമുകുരത്തില്‍ തെളിയുമ്പോള്‍ നല്ല രസംണ്ട് :)
പ്ലാ‍ാ‍ാ‍ാച്ച്...(ഇത്തവണ തേങ്ങയില്ല, എടവപ്പാതിയ്ക്ക് വെള്ളം കയറി വീര്‍ത്ത ഒരു കടച്ചക്ക തന്നെ ഇവിടെ ഇട്ട് പോകുന്നു)

വേണു venu said...

വായിച്ചു രസിച്ചു. കുറുമാന്‍റെ കമന്‍റു കൂട്ടി വായിച്ചു പിന്നെയും രസിച്ചു.കലക്കന്‍‍ അനുഭവം.:)

Mr. K# said...

:-)

TonY Kuttan said...

Haa Haa ....:)

മുസ്തഫ|musthapha said...

ചെറിയച്ചന്‍ അവസാനം പറഞ്ഞത് തന്നെയേ എനിക്കും പറയാനുള്ളു :)

ഈ അനുഭവവും എനിക്കിഷ്ടപ്പെട്ടു... പെടാണ്ടിരിക്കോ... അനുഭവിച്ചത് കുട്ടനല്ലേ :)

ഓ.ടോ:
ചോണനുറുമ്പിന് ഞങ്ങളുടെ നാട്ടില്‍ ‘പുളിറുമ്പ്’ എന്നാണ് പറയുന്നത്!

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
ടാര്‍സന്‍ മേനോന്‍ ചേട്ടോ ഇത്രേം കഷ്ടപ്പെട്ടിട്ടും സുലോചനാ ജയിന്‍ തിരിഞ്ഞു നോക്കാതെ ഓടിക്കളഞ്ഞാ?

Unknown said...

ഹ ഹ ഹ....

നല്ല രസികന്‍ പോസ്റ്റ്. പല ഓര്‍മ്മകളും വരുന്നു പക്ഷെ അതൊക്കെ എഴുതിയാല്‍ കുട്ടമ്മേനോഞ്ചേട്ടനെ പോലെ ഇമേജിന് ഡാമേജ് പറ്റാത്ത പ്രായമായിട്ടില്ല എനിക്ക് എന്നുള്ളത് കൊണ്ട് മാത്രം എഴുതുന്നില്ല. യേത്? ;-)

മൂര്‍ത്തി said...

:)കൊള്ളാം...

ഇടിവാള്‍ said...

((ഭാഗ്യം ആ കോണകമിട്ടില്ലായിരുന്നെങ്കിലെന്തായിരുന്നേനെ ?))

ഇതേക്കുറിച്ചന്വേഷിക്കാന്‍ കോണകമിടാത്ത ഒരു റിട്ടയേഡ് ബ്ലോഗറെ വച്ച് ഏകാംഗ കമ്മീഷനെ ചുമതലപ്പെടുത്തിയാലോ?

ഡേയ്.. ഫ്രീഡം മൂവ്മന്റിന്റെ വക്താക്കളായ ബാച്ചികള്‍ ആരും ഇല്ലഡേയ് ഇവിടേ ?

== == ==

ജോസ് പ്രകാശ് സ്റ്റൈലില്‍: ബൈ ദ ബൈ,മിസ്റ്റര് കുട്ടമേനോന്‍.. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ , ,ദേര്‍ വേര്‍ ടു പോസിബിലിറ്റീസ് ..
ഒന്നുകില്‍ സുലോചനയുടെ ബോധം പോയേനേ..അല്ലെങ്കില്‍ നിങ്ങളു ലൈനായേനേ ;)


മാഷേ: തല്ലരുത് ഞാന്‍ ഓടിക്കോളാം

Kaithamullu said...

മേന്‍‌ന്നേ,

എന്താ പ്രശ്നം?

“...കുരുത്തം കെട്ടോനെ. പെങ്കുട്ട്യോള്‍ടെ മുമ്പിലാണോടാ മുണ്ടും കോണോം ഇല്ലാണ്ട് നിക്കണെ ‘

ആ, ഇപ്പോ പിടികിട്ടി!

അതന്നേ!

Haree said...

എന്തോ പോയ അണ്ണാനെ (ഛെ... ഛെ... അതല്ല [:P] നിക്കര്‍ പോയ അണ്ണാനേ, വോ... തന്നെ...) പോലെ നിക്കുന്ന മേനോന്‍സ് എന്തിനാണ് ബിജുക്കുട്ടനെത്തിരക്കിയത്? അവനെന്തു പിഴച്ചു? സുലോചനയേയല്ലേ തിരക്കേണ്ടത്... :)
--

sreeni sreedharan said...

സത്യം പറ മാഷേ, ആ ലാസ്റ്റ് പറഞ്ഞ സംഭവം ഇട്ടിട്ടുണ്ടാരുന്നോ?? ;)

asdfasdf asfdasdf said...

പച്ചൂ.. ഇനി അതുംകൂടി അറിയണമല്ലേ..

കുട്ടപ്പന്‍ ദ ഗ്രേയ്റ്റ് said...

"മഹാനായ ടാര്‍സനു പോലും ഒരിക്കലും പോ‍ലും ഈ ഗതി വന്നിട്ടില്ല."..... മേനോനാരാ മോന്‍....ഒറിജിനല്‍ ടാര്‍സനെ പോലും നിഷ്പ്രഭമക്കുന്ന പെര്‍ഫോമന്‍സ്...

കുറുമാജീ, കമന്റ് തകര്‍ത്തു..... നഞ്ഞെന്തിന്‌ നാന്നാഴി....

sandoz said...

മേനോനേ..പൂയ്...
ഞാന്‍ ചത്തട്ടില്ലാട്ടാ.......
പോസ്റ്റ് വായിച്ചില്ലാ...
വായിക്കട്ടെ...

ബഹുവ്രീഹി said...

മേന്നേ..

ചിരിച്ചതിനു കണക്കുണ്ടെങ്കില്‍ കണക്കുപറഞ്ഞേനെ!

ആ‍ട്യൊളി!നുമ്പടോടെം വേകേഷനുകള്‍ ഏതാണ്ട് ഈ മട്ടിലായതുകൊണ്ട് രസം പിടുച്ചിരുന്നു വായിച്ചു.

എന്റെ വല്ല്യമ്മയുടെ മഹന്‍റ്റെ കഥ ഓര്‍മ്മ വന്നു.

മൂന്നാള്‍ പൊക്കമുള്ള് എമണ്ടന്‍ തുറുവിന്റെ ഉച്ചിയില്‍‍ സ്വാമിയയ്യപ്പാസനത്തില്‍ ഇരുന്ന് അഭ്യാസങ്ങള്‍ കാട്ടൂകയായിരുന്ന ദേഹം താഴെക്കു വന്നു പതിച്ചത് പത്മാസനത്തില്‍. ആസനം വന്നു പതിച്ചാല്‍ ഒന്നും പറ്റാതിരിക്കാന്‍ പാകത്തില്‍ താഴെ വെട്ടുകല്ലുകളും.വെട്ടുകല്ലാസനന്‍ രണ്ടുമൂന്നാഴ്ച ശരിക്കും ബുദ്ധിമുട്ടി! ഒന്നും കഴിക്കാന്‍ പറ്റാത്ത അവസ്ഥ!.അല്ല കഴിക്കാന്‍ വൈഷമ്മ്യണ്ടായിട്ടല്ല.. പക്ഷെ ബാങ്കിടപാടുകള്‍ ഓര്‍ക്കുമ്പോള്‍!

അബ്ദുല്‍ അലി said...

ഏന്റെ മേനോനെ,

ഇങ്ങള്‌ കലക്കിട്ടോ, ഇന്നാലും ഇങ്ങക്ക്‌ എങ്ങനെ ധൈര്യം വന്ന് ആ പിടി വിടാന്‍.

"ഇനി ഈ ഉറുമ്പും വല്ല ഞെരമ്പു രോഗിയാണോ ദൈവമേ. മറുമൊഴിയും പിന്മൊഴിയും നോക്കാതെയുള്ള ഒരു വരവാണ്."

ഹ ഹ ഹ.

കറുമ്പന്‍ said...

ജീവിതകാലം മുഴുവന്‍ പ്ലാവിന്റെ മുകളില്‍ തന്നെ കഴിച്ചുകൂട്ടേണ്ട അവസ്ഥയുണ്ടാവരുതല്ലോയെന്ന ഒറ്റക്കാരണം കൊണ്ട് അതു വേണ്ടെന്നുവെച്ചു..

ശരിക്കും വാങ്ങി കൂട്ടിയിട്ടുണ്ടല്ലേ ബിജു കുട്ടന്റെ കയ്യില്‍ നിന്നും ....

തകര്‍പ്പന്‍ സാധനം

സുല്‍ |Sul said...

ഹെഹെഹെ
മേന്നേ കൊള്ളാം
എനിക്കു എന്താണാവോ തമനുവിനെ ഓര്‍മ്മ വരുന്നു :)
-സുല്‍

സൂര്യോദയം said...

'ഭാഗ്യം ആ കോണകമിട്ടില്ലായിരുന്നെങ്കിലെന്തായിരുന്നേനെ ?'
മേന്‍നേ... ഉവ്വ്‌ ഉവ്വ്‌.. ഇത്‌ ഞങ്ങള്‍ വിശ്വസിച്ചിരിയ്കുന്നു.. :-))

asdfasdf asfdasdf said...

സുല്ലേ, മണ്ടരിപിടിച്ച തേങ്ങകള്‍ കൂ‍ടുന്നല്ലോ. :)

Rasheed Chalil said...

മേനോനെ അനുഭവം കലക്കി... എങ്കിലും അനുഭവങ്ങളില്‍ ഒരിക്കലും വെള്ളം ചേര്‍ക്കരുത്. (ആ അത് തന്നെ... അവസാനത്തെ കേസ്)

തല്ലണ്ട... ഒന്ന് വിരട്ടിവിട്ടാല്‍ മതി.

padmanabhan namboodiri said...

സാഹിത്യം ഒഴിവാക്കിയ നല്ല അവതരണം. ലളിതമായ ശൈലി. എനിക്കു ഇഷ്ടായി ഇതു.വ്യക്തിപരമായ അനുഭവങ്ങള്‍ വായനക്കാരന്റേതു ആക്കി മാറ്റുമ്പോഴാണു നല്ല എഴുത്തുകാരന്‍ ജനിക്കുനതു. ഇതു നല്ല എഴുത്തണു

മഴത്തുള്ളി said...

ഹഹ കുട്ടമ്മേന്നേ, ടാര്‍സന്‍ എനിക്കിഷ്ടപ്പെട്ട ഒരു കഥാപാത്രമായിരുന്നു. അവസാനമാണ് ഇങ്ങിനെ ഇന്ത്യന്‍ ടൈ കെട്ടിയ ടാര്‍സനാണെന്ന് മനസ്സിലായേ ;)

Visala Manaskan said...

‘ഡാ അമ്മായി നാളെ പൂവ്വാത്രെ. കുറച്ച് കടച്ചക്ക പൊട്ടിക്കണം. നിലത്ത് വീഴാണ്ട് നോക്കണന്നാ ചെറിയച്ഛന്‍ പറഞ്ഞേ..നീ പോയിട്ട് ആ വലയുള്ള തോട്ടി ഇങ്ങട് എടുത്തോണ്ടു വാ..’

വെരിമച്ച് ലോക്കല്‍!

കഥ പറഞ്ഞു കേട്ട ഒരു രസം. നന്നായിട്ടുണ്ട് കുട്ടാ. :)

പ്രതിഭാസം said...

ഹ ഹ... കുട്ടേട്ടാ... കുറേ ചിരിച്ചു!
കലക്കി!

absolute_void(); said...

കലക്കി . പ്രത്യേകിച്ച് സന്ദര്ഭം നോക്കിയുള്ള ആ ചീളിടലുണ്ടല്ലോ...

ഇനി ഈ ഉറുമ്പും വല്ല ഞെരമ്പു രോഗിയാണോ ദൈവമേ. മറുമൊഴിയും പിന്മൊഴിയും നോക്കാതെയുള്ള ഒരു വരവാണ്.

അതുതന്നെ. ഹ്വ

എന്നിട്ട് സുലോചന എന്തുചെയ്തു?

കുറുമാന്റെ കമന്റും ഗംഭീരം. ബഹുവ്രീഹിയുടെയും.

asdfasdf asfdasdf said...

'ടാര്‍സന്‍’ വായിച്ചവര്‍ക്കും കമന്റിട്ടവര്‍ക്കും നന്ദി.

Anonymous said...

സത്യം പറ മാഷേ, ആ ലാസ്റ്റ് പറഞ്ഞ സംഭവം ഇട്ടിട്ടുണ്ടാരുന്നോ?

ഈയുള്ളവന്‍ said...

ആ പിന്മൊഴിയും മറുമൊഴിയും നോക്കാതെയുള്ള ഉറുമ്പിന്റെ വരവും, ത്രിശങ്കുസ്വര്‍ഗ്ഗത്തിലെന്നതുപോലെയുള്ള ടാര്‍സന്‍ മേനോന്റെ തൂങ്ങിക്കിടന്നാട്ടവും അടിപൊളി...
ഇഷ്‌ടായി... നന്നായി രസിച്ചു....

വാളൂരാന്‍ said...

ഇവിടേക്കെത്താന്‍ അല്‍പം വൈകി, ന്തായാലും മേന്‍നേ, ഗംഭീരം ന്നേ പറയേണ്ടൂ.....

Murali K Menon said...

“കോണകം ഉണ്ടായിരുന്നോ, ഇല്ലയോ?” കുട്ടന്മേനോന്‍ പറഞ്ഞതങ്ങട് വിശ്വസിക്ക്വാ.... എന്തായാലും സംഭവം ശ്ശി ഭംഗ്യായി കലാശിച്ചു - ഉറുമ്പ് പിന്മൊഴിയിലൂടേയും മറുമൊഴിയിലൂടേയും കയറി എന്നുള്ള പ്രയോഗം അതിഗംഭീരം.... ആ പ്രായത്തില്‍ അങ്ങനെയൊരു അനുഭവം കഴിഞ്ഞ ആളെന്ന നിലയില്‍ ഇതിലും ഗംഭീര സംഭവങ്ങള്‍ ഇഷ്ടം‌പോലെ സ്റ്റോക്ക് ണ്ടാവുംന്ന് വിശ്വസിച്ചോട്ടെ..ഓരോന്നായ് ഇങ്ങട് പോന്നോട്ടെ...

:: niKk | നിക്ക് :: said...

...ബിജുക്കുട്ടന്‍ സുലോചനയുടെ അടുത്തു ഉത്തരവിറക്കിക്കൊണ്ടു നില്ക്കുന്നു. ഒരു ചക്കപൊട്ടിച്ച് അവന്റെ തലക്കൊരു ഏറുകൊടുത്താലോ എന്ന് എന്റെ മനോമുകുരത്തില്‍ തെളിഞ്ഞതാണ്. ജീവിതകാലം മുഴുവന്‍ പ്ലാവിന്റെ മുകളില്‍ തന്നെ കഴിച്ചുകൂട്ടേണ്ട അവസ്ഥയുണ്ടാവരുതല്ലോയെന്ന ഒറ്റക്കാരണം കൊണ്ട് അതു വേണ്ടെന്നുവെച്ചു..

വേണ്ട സമയത്ത് റൈറ്റ് ഡിസിഷന്‍ എടുക്കാനുള്ള കഴിവുണ്ടല്ലോ :) ഗുഷ് :)

‘അമ്പസ്താനി’ എന്തു കളിയാണ് ?

വിനുവേട്ടന്‍ said...

Chirichu chirichu kanneekkoodi vellam vannu Menoneh.. Super...

(I was on vacation and there was no access to the net for last one month. Sorry for the delay to comment. I am writing this from an Internet cafe and there is no Malayalam software here)

asdfasdf asfdasdf said...

വിനുച്ചേട്ടാ, നിക്കേ, മുരളിച്ചേട്ടാ.. നന്ദി.
നന്ദിപ്രകടനം കുറേ വൈകി.

അഭിലാഷങ്ങള്‍ said...

“ഭാഗ്യം ആ കോണകമിട്ടില്ലായിരുന്നെങ്കില്‍ എന്തായേനേ?“

എന്താവാന്‍ .... 1857 ല്‍ ആണ് “ഇന്ത്യന്‍ ഫ്രീഡം മൂവ്മെന്റ് “ തുടങ്ങിയത് എന്ന് സുലോചന പാഠപുസ്തകങ്ങളില്‍ നിന്ന് പഠിച്ചിട്ടുണ്ടാവും.. അത് ഇപ്പോഴും തീര്‍ന്നിട്ടില്ല.. ഇതും “ഫ്രീഡം മൂവ്മെന്റിന്റെ“ ഭാഗമായി അവള്‍ കണ്ടോളും... അല്ല പിന്നെ...

അല്ലേ ഇടീ..? എന്നലുമെന്റെ മേ ന്നേ..! പ്ലാവിന്‍ ചില്ലയില്‍ ‘തൂങ്ങിക്കിടന്ന‘ (ആകെ മൊത്തത്തില്‍.. അല്ലാതെ...) ആ സീന്‍ ഞാനിങ്ങനെ ഭാവനയില്‍ കാണുകയായിരുന്നു... ഹിഹി...

:-)

Anonymous said...

കലക്കന്‍ പോസ്റ്റ്.

Dinil said...

ആ തോട്ടിയുടെ വല അഴിച്ചിട്ടത് നന്നായി...... അല്ലേല്‍ ഇത് വായിക്കാന്‍ പററുമായിരുന്നോ?????????